ആത്മീയ രാജൻ

Athmeeya Rajan

മലയാള ചലച്ചിത്ര നടി.  കണ്ണുരാണ് ആത്മീയയുടെ സ്വദേശം. അച്ഛനും അമ്മയും രണ്ടു സഹോദരിമാരുമാണ് ആത്മീയയ്ക്കുള്ളത്. മംഗലാപുരത്ത് ശ്രീദേവി കോളേജിലായിരുന്നു ആത്മീയയുടെ വിദ്യാഭ്യാസം. 2013-ൽ് റിലീസായ റോസ് ഗിറ്റാറിനാൽ എന്ന സിനിമയിലൂടെയാണ് ആത്മീയ തന്റെ ചലച്ചിത്രാഭിനയത്തിന് തുടക്കമിടുന്നത്. 2018-ൽ ഇറങ്ങിയ ജോസഫ് എന്ന സിനിമയിലെ ആത്മീയയുടെ വേഷം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2019-ൽ ജയറാം നായകനായ മാർക്കോണി മത്തായി എന്ന സിനിമയിലും ആത്മീയ അഭിനയിച്ചു.