സ്വപ്ന ട്രീസ
കണ്ണുർ ജില്ലയിലെ തലശ്ശേരിയിൽ ജോർജ്ജിന്റെയും ലീലാമ്മയുടെയും മകളായി ജനിച്ചു. സ്വപ്ന ട്രീസയുടെ പ്ളസ്ടു പഠനം കഴിഞ്ഞയുടനെ ഒരു മാഗസിന്റെ മോഡൽ ഓഫ് ദി വീക്ക് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നിരവധി പരസ്യങ്ങൾക്ക് മോഡലാകാൻ സ്വപ്നക്ക് അവസരം ലഭിച്ചു. മന്ദാരം എന്ന സീരിയലിലഭിനയിച്ചുകൊണ്ടാണ് സ്വപ്ന അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു.
2016 -ൽ ഹലോ നമസ്തേ ആണ് ആദ്യമായി സ്വപ് ട്രീസ അഭിനയിച്ച സിനിമ.തുടർന്ന് അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ, സുഖമാണോ ദാവീദേ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സുഖമാണോ ദാവീദേ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സോംഗിന് രചന നിർവഹിച്ചുകൊണ്ട് സ്വപ്ന ട്രീസ ഗാനരചന മേഖലയിലും ജോസഫ് എന്ന സിനിമയിലെ നായികയ്ക്ക് ശബ്ദം പകർന്ന് ഡബ്ബിംഗ് രംഗത്തും കഴിവ് തെളിയിച്ചു.
സ്വപ്ന തെരേസയുടെ ഭർത്താവ് മനാസ് , മകൾ കാത്തു