മിന്നാമിന്നി

മിന്നാമിന്നി മിന്നണ കണ്ടേ
താരജാലം ചിരിതൂകുന്നുണ്ടേ
പോരുന്നോ കൂട്ടിന്നായി
ഒരു നല്ലൊരു വീടുണ്ടേ  
അതിലുള്ളൊരു സ്നേഹക്കടലിൽ
മുത്ത് പെറുക്കാൻ പോരുന്നോ
നേരാണേ...നേരാണേ...  
സുഖമാണോ ദാവീദേ....

അപ്പൂപ്പൻ താടി കണക്കെ
പാറിനടക്കും മനസ്സാണെ ഇത്
മോഹങ്ങൾ ചിറകു മുളക്കും പ്രായം കൗമാരം....
കൗമാരം....
മൂത്തോരുടെ വാക്കുകളെല്ലാം ആദ്യം കയ്ക്കും
പിന്നെ രസിക്കും...
നാട്ടിൽ ഇത് പണ്ടേ ഉള്ളൊരു ചൊല്ലാണെ..
ചൊല്ലാണെ....
ഇവിടെല്ലാർക്കും സുഖമാണേ
ഇത് ഞങ്ങടെ കഥയാണേ...
ഇത് കേൾക്കാനായി പോരുന്നോ
നേരുള്ളൊരു കഥയാണേ ...
മേഘത്തിൻ മഞ്ചലിലേറി പോകുമ്പോൾ
സ്വപ്നത്തിൽ തീർത്തൊരു ലോകം കണാല്ലോ...
നേരാണേ...നേരാണേ...  
സുഖമാണോ ദാവീദേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnaminni

Additional Info

Year: 
2018