ഉടുക്കാനൊരു

ഉടുക്കാനൊരു പച്ചിലമുണ്ട് 
തുടിക്കാനൊരു ചക്കരത്തോട് 
കുറുമ്പേ... നീ വാവോ...
 
ഉടുക്കാനൊരു പച്ചിലമുണ്ട് 
തുടിക്കാനൊരു ചക്കരത്തോട് 
കുറുമ്പേ... നീ വാവോ...
മുത്തുകൊണ്ട് മുറം നിറച്ച് 
വീട്ടിനുള്ളിൽ വാഴുമോ 
വാക്കുകൊണ്ട് വീണമീട്ടി 
നാടൻപാട്ടു പാടുമോ 
ഏട്ടന്റെ കയ്യെത്തും ദൂരത്തെ പൊന്നല്ലേ 
എന്നും 
ഉടുക്കാനൊരു പച്ചിലമുണ്ട് 
തുടിക്കാനൊരു ചക്കരത്തോട് 
കുറുമ്പേ... നീ വാവോ...

മഞ്ഞക്കിളി പാടുന്ന നേരം 
മഞ്ഞുമഴ ചാറുന്ന നേരം
കൂടേ പാടാനെത്താറില്ലേ നീ 
ഉള്ളിലുള്ള കുഞ്ഞുമനസ്സിൽ  
കണ്ണിലുള്ള വർണക്കനവിൽ
തീരാമോഹം തോന്നാറില്ലേ
മുറ്റത്തെ തേന്മാവിൻ  
കായ്ക്കുന്ന കൊമ്പത്ത് 
പൊന്നൂഞ്ഞാലാടാൻ മാമ്പഴം തേടാൻ  
എന്നുമെൻ കൂടെ എത്തുമോ മുത്തേ 
കൊത്തം കല്ലിൽ എത്തി കൊത്താൻ 
വരുമോ നീ 
ഉടുക്കാനൊരു പച്ചിലമുണ്ട് 
തുടിക്കാനൊരു ചക്കരത്തോട് 
കുറുമ്പേ... നീ വാവോ...

അത്തിപ്പഴം വീഴുന്ന രാവിൽ 
ചെത്തിപ്പഴം ചോക്കുന്ന രാവിൽ 
ആരും കാണാതെത്താറില്ലേ 
എത്താറില്ലേ നീ...
അക്കരെയിക്കരെ 
എത്തുന്ന പൂന്തോണി 
പോന്നോടം തുഴയാൻ തീരം തേടാൻ 
പോരാറില്ലേ നീ 
അന്നെന്റെ കൂടെ കണ്ടു കണ്ടു 
കടലു കണ്ടു  ഒന്നായ് നാം 
ഉടുക്കാനൊരു പച്ചിലമുണ്ട് 
തുടിക്കാനൊരു ചക്കരത്തോട് 
കുറുമ്പേ... നീ വാവോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udukkanoru

Additional Info

Year: 
2018