ജുവൽ ബേബി

Jewel Baby

 കെ പി ബേബിയുടെയും ശോഭ ബേബിയുടെയും മകളായി എറണാംകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ജൂവൽ ബേബി ജനിച്ചത്.  എൽ പി സ്ക്കൂൾ, കീഴില്ലം സെന്റ് തോമസ് എച്ച് എസ് എന്നീ വിദ്യാലയങ്ങളിലായിരുന്നു ജൂവലിന്റെ പ്രാഥമിക വിദ്യാഭ്യാസം. ആലുവ സെന്റ് സേവിയർ കോളേജ്, യു സി കോളേജ് എന്നിവിടങ്ങളിൽ നിന്നായി സാമ്പത്തിക ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടി. അതിനുശേഷം കോട്ടയം പ്രസ് ക്ലബ്ബിൽ നിന്നും ജേർണലിസം കഴിഞ്ഞു. 2008 -ൽ റെഡ് എഫ് എമ്മിൽ ആർ ജെ ആയിട്ടാണ് ജുവൽ ബേബി തന്റെ കരിയറിന് തുടക്കം കുറിയ്ക്കുന്നത്.

2014 -ൽ കാൾട്ടൺ ടവേഴ്സ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ജുവൽ ബേബി സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം പ്ലസ് ഓർ മൈനസ് എന്ന സിനിമയിൽ ന്യൂസ് റീഡറായി അഭിനയിച്ചു. തുടർന്ന് രാമലീല, ലൂസിഫർ എന്നിവയുൾപ്പടെ അഞ്ചിലധികം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. എം ജി യൂണിവേഴ്സിറ്റിയുടെ ട്രിപ്പ് എന്ന സിനിമയിൽ ജുവൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയം കൂടാതെ ഡബ്ബിംഗ് മേഖലയിൽ കൂടി തന്റെ കഴിവു തെളിയിച്ചിട്ടുള്ളയാളാണ് ജൂവൽ ബേബി. ഇരുനൂറ്റി അൻപതോളം സിനിമകളിൽ വിവിധ അഭിനേതാക്കൾക്കായി ശബ്ദം പകർന്നിട്ടുണ്ട്. മലയാളനാട് എന്ന സിനിമയിലാണ് ആദ്യമായി ഡബ്ബിംഗ് ചെയ്യുന്നത്. ആദ്യമായി ഡബ്ബ് ചെയ്യുന്ന സീരിയൽ പരിഭവം പാർവ്വതി. നിരവധി ചാനലുകളിൽ അവതാരകയായിട്ടുള്ള ജുവൽ ഡിഡി ന്യൂസിൽ ബിസിനസ് പ്രോഗ്രാം റിപ്പോർട്ടർ ആൻഡ് ആങ്കർ ആയി പത്ത് വർഷം വർക്ക് ചെയ്തിട്ടുണ്ട്.. "പെരുമ്പാവൂരിന്റെ പെരുമ വാനോളം" എന്ന ഡോക്യുമ്മെന്റ്രി ജൂവൽ ബേബി സംവിധാനം ചെയ്തിട്ടുണ്ട്.  നീ സ്റ്റ്രീം ഒടിടി ഫ്ളാറ്റ്ഫൊമിൽ റിലീസ്.ചെയ്ത  ദി ഐഡൻറിറ്റി എന്ന മലയാളം വെബ് മൂവിയിൽ ജൂവൽ ബേബി ആർ ജെ ജുവൽ ആയിതന്നെ  അഭിനയിച്ചു.

 ആകാശവാണി റെയിൻബോ എഫ് എം സ്റ്റേഷനിലെ ആങ്കറാണ് ജൂവൽ ബേബി.  ജുവലിന്റെ ഭർത്താവ് ബിനിൽ ജോസഫ്. രണ്ടു മക്കൾ  ജെഹിയൽ ജോ ബിനിൽ, ജസ്രീൽ ജോ ബിനിൽ.

ജൂവൽ ബേബി - Gmail,  Facebook,  Instagram