രഞ്ജിൻ രാജ് വർമ്മ

Renjin Raj Varma
Date of Birth: 
തിങ്കൾ, 12 December, 1988
സംഗീതം നല്കിയ ഗാനങ്ങൾ: 66
ആലപിച്ച ഗാനങ്ങൾ: 7

എം. രാജേന്ദ്രന്റെയും സുപ്രിയ രാജേന്ദ്രന്റെയും മകനായി പാലക്കാട് ജില്ലയിലെ നെന്മാറയ്ക്കടുത്തുള്ള മേലാർകോടിൽ ജനിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ 2007 -ലെ മത്സരാർത്ഥിയായിരുന്നു ഇദ്ദേഹം പരസ്യങ്ങൾ, ജിംഗിളുകൾ, ഹ്രസ്വചിത്രങ്ങൾ, സംഗീത ആൽബങ്ങൾ എന്നിവയ്ക്ക് സംഗീതം നൽകിക്കൊണ്ടാണ് കരിയർ ആരംഭിച്ചത്. 

2018 -ൽ പുറത്തിറങ്ങിയ നിത്യഹരിത നായകൻ, ജോസഫ് എന്നീ ചിത്രങ്ങളിലൂടെ സംഗീത സംവിധായകനായി അരങ്ങേറിയ രഞ്ജിൻ രാജ് തുടർന്ന് കാവൽമാളികപ്പുറം എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ സംഗീത സംവിധാനം നിർവ്വഹിച്ചു. കാണെക്കാണെസുമതി വളവ് തുടങ്ങി പതിനഞ്ചിലധികം സിനിമകൾക്ക് പശ്ചാത്തല സംഗീതം നിർവ്വഹിച്ച അദ്ദേഹം പത്താം വളവ് ഉൾപ്പെടെ അഞ്ച് സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇതിൽ കാണെക്കാണെ, പത്താം വളവ് എന്നിവയിലെ ഗാനങ്ങൾക്ക് കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുമുണ്ട്. 

രഞ്ജിൻ രാജിന്റെ ഭാര്യ ശിൽപ തുളസി. ഇന്ദ്രനീല ഏക മകളാണ്.