കൈനീട്ടി ആരോ
Music:
Lyricist:
Singer:
Film/album:
കനവാണോ കഥയാണോ
വെറും തോന്നലാണോയിനി
അനുരാഗം ഇതളൂർന്നോ
അറിഞ്ഞീല ഞാനൊന്നുമേ
മൌനങ്ങളെൻ ഉൾ വീണയിൽ
മായാതെ നീട്ടും തൂമന്ത്രണം
കാതോർക്കുവാൻ നീയില്ലയോ
ഏതോ നിലാവിൻ തീരങ്ങളിൽ
മാഞ്ചില്ലയിൽ കുയിൽ തരും കളാരവം
നീയോതിടും കുളിർ തൊടും സ്വകാര്യമായ്
കാണുന്നിതില്ലീ നീയെൻ മനം
കനവാണോ കഥയാണോ
വെറും തോന്നലാണോയിനി
അനുരാഗം ഇതളൂർന്നോ
അറിഞ്ഞീല ഞാനൊന്നുമേ
കൺപീലികൾ പുൽകുന്നൊരാ
ഓരോ നിലാവും പൊയ്പ്പോകവേ
സ്വപ്നങ്ങൾ തൻ മൺ ചെപ്പിലെ
പൊന്മുത്തു തേടി വന്നീല നീ
സൂര്യാശുവും ഇരുൾ നിറം പൊഴിഞ്ഞിതാ
ഹേമന്തവും ഉടൽ ചുടും ദിനങ്ങളായ്
ഓതാതെ പോകും വാക്കായി ഞാൻ..
കനവാണോ കഥയാണോ
വെറും തോന്നലാണോയിനി
അനുരാഗം ഇതളൂർന്നോ
അറിഞ്ഞീല ഞാനൊന്നുമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaineetti Aaro
Additional Info
Year:
2019
ഗാനശാഖ: