പൂന്തെന്നലെൻ

പൂന്തെന്നലെൻ പുല്ലാങ്കുഴൽ
നിന്നെക്കുറിച്ചൊന്നു പാടീ
പൂന്തിങ്കളും പൊൻ‌താരവും 
നീ തന്നെയായിന്നു മാറി
കണ്ണൊന്നു ചിമ്മുന്ന നേരങ്ങളെല്ലാം
നെഞ്ചാകെ നിൻ കാൽത്താളമായ്
സ്വപ്നങ്ങളെല്ലാം നിറം ചാർത്തി നിന്നെ

സ്നേഹിച്ചു സ്നേഹിച്ചു തീരാതെ നാമിങ്ങനെ....
തൂമഞ്ഞിനാൽ തമ്മിലൊട്ടുന്ന പൂവല്ലിയായ്..

വാർമുടിയിൽ... ഞാനൊളിച്ചോട്ടേ...
പൂങ്കവിളിൽ ... കൈതഴുകാമോ
തളിരിളം ചിറകുമായ് മോഹം
കരളിലായ് കുറുകി മെല്ലെ
നിലാവു പോൽ കൂടെ വരാം

ഞാൻ തിരയും സാന്ത്വനമെല്ലാം
നിൻമൊഴിയിൽ കേട്ടുണരുന്നൂ 
കടലുപോലലഞൊറിഞ്ഞിഷ്ടം
അതിലെഴും സുഖമതെല്ലാം
ഇതാദാദ്യമായ് ഞാനറിയുന്നൂ

സ്നേഹിച്ചു സ്നേഹിച്ചു തീരാതെ നാമിങ്ങനെ....
തൂമഞ്ഞിനാൽ തമ്മിലൊട്ടുന്ന പൂവല്ലിയായ്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonthennalin