എനിക്ക് ചങ്കു തന്ന

പാ പപ്പപ്പാ പപ്പപ്പ പാ ...
പാ പപ്പപ്പാ പപ്പപ്പ പാ ...  

എനിക്കു ചങ്കു തന്നു കൂടെനിന്ന കൂട്ടരാണെ
ഉശിരോടൊരു വരവാണെടാ...
എനിക്ക് ചങ്കിടിപ്പു പോലെയുള്ള തോഴരാണേ
ഉയിരേകണ വരവാണേടാ

കെട്ടുകെട്ടി കൊണ്ടുപോരു മുട്ടൻ മാമലാ
ഇടികട്ടപോലെ കൂടെ നിക്കെടാ
ഹെ ... മുട്ടപോലെ തച്ചുടക്കും കോട്ടകൊത്തളം
പടവെട്ടിനമ്മളൊത്തു ചേർന്നു വന്നേ നിന്നേ  
പിന്നേം ....

പാ പപ്പപ്പാ പപ്പപ്പ പാ ...
പാ പപ്പപ്പാ പപ്പപ്പ പാ ...  

കണ്ണുരണ്ടേ കണ്ണുരണ്ടേ
കണ്ണതു രണ്ടിലെ ഒന്നു നീയേ
ചങ്കുപകുത്തുവെടുത്തു വെച്ചേ...
തേച്ചപെൺകൊടിയേ മാറ്റിവെച്ചേ...
ചങ്കൊന്ന് നന്നായാൽ കണ്ണാടി വേണ്ടാ
കണ്ണൊന്നടച്ചാലുലക്കയും മെത്ത
തലയിരുപതു കാട്ടി... പടവുകളതു ചാടി
പലപലതലവഴികളിലായ് 
പലവിരുതുകളും കാട്ടി...

ടീച്ചറിന്റെ വാക്കുകൊണ്ടു ലോക്കു ചെയ്യുവാൻ
ഒരു കീ കൊടുത്ത പാവയല്ല നാം
വീട്ടിലോട്ടുകേറിയാലുമില്ല സ്വസ്ഥത...
ഇടിവെട്ടുപോലെ ചീത്തകേൾക്കണം

സ്വന്തമായി ചിന്തയുള്ള നമ്മളൊക്കെയെന്തിനാണു
മറ്റവന്റെ കീഴെ നിക്കണം
കൊച്ചുകുട്ടിയല്ല നമ്മളൊന്നിനൊത്ത കൂട്ടരാണു
വെട്ടിവെട്ടി മുന്നിലേറണം
സ്വരമായ് വരവായ് 
ഇനി തമ്മിൽതമ്മിൽ എന്നുമിന്ന്

പാ പപ്പപ്പാ പപ്പപ്പ പാ ...
പാ പപ്പപ്പാ പപ്പപ്പ പാ ...  

ഇത്തിരിക്കുറുമ്പു കൂട്ടമില്ലയെങ്കിലോ
വെറുമെന്തിനാണു പിന്നെജീവിതം
ഒത്തിരിക്കിനാവു കൊണ്ടൂ കൂടൂ മേഞ്ഞിടാം
ചിരിവട്ടമിട്ടു സഞ്ചരിച്ചിടാം
അമ്പരന്നുനിന്നിടാതെ പമ്പരം കറങ്ങിടാതെ
കമ്പെടുത്തു മുന്നിലെത്തണം
എന്തിലും പകച്ചിടാതെ
നെഞ്ചകം വിരിച്ചുനിന്നു
നമ്മളോ ജയിച്ചുകേറണം
വരവായ് വരവായ് ഇനി 
തമ്മിൽത്തമ്മിൽ എന്നും ഒന്ന്

പാ പപ്പപ്പാ പപ്പപ്പ പാ ...
പാ പപ്പപ്പാ പപ്പപ്പ പാ ...  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enikk chanku thanna

Additional Info

Year: 
2019

അനുബന്ധവർത്തമാനം