എന്തിനാണെന്റെ ചെന്താമരേ
എന്തിനാണെന്റെ ചെന്താമരേ
നിന്റെയീ മൗനം ഇന്നേവരേ
മണിപ്പൂമ്പാറ്റയായ് വന്നു ചുറ്റുന്നു ഞാൻ
ഇതളോരോന്നിലോരോന്നിലാവേശമായ്
വെറുതെ..വെറുതേ...
പുതുമൂവാണ്ടൻ മാവിന്റെ തുഞ്ചത്തിലെ
കിളി കൂവുന്ന പാട്ടിന്റെ താളത്തിലായ്
അഴകെ..അഴകേ...
കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ
തിരയുന്നിതെന്റെ ഹൃദയം പതിവായ്
കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ
തിരയുന്നിതെന്റെ ഹൃദയം പതിവായ്
ഹേമന്തം വാസന്തം വന്നേ പോകും നേരത്തും
മൈലാഞ്ചിക്കാടായെന്നുള്ളിൽ പൂത്തോള്
രാവീറൻ മാറുന്ന സൂര്യാകാശക്കടവത്ത്
താരമ്പചേലിട്ട താരപെണ്ണാള്
സിരയാകെയുന്മാദം പകരുന്ന തീയോട്
ഒരു തിരയായി മാറുന്നേരം തീരംപോരെ നിന്നോള്
കനവിന്റെ താമ്പാളം കടമേകി മാഞ്ഞോള്
ചിറകായി മാറുന്നു എന്നും എന്നുള്ള്
കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ
തിരയുന്നിതെന്റെ ഹൃദയം പതിവായ്
കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെങ്ങോ
തിരയുന്നിതെന്റെ ഹൃദയം പതിവായ്
എന്തിനാണെന്റെ ചെന്താമരേ
നിന്റെയീ മൗനം ഇന്നേവരേ
മണിപ്പൂമ്പാറ്റയായ് വന്നു ചുറ്റുന്നു ഞാൻ
ഇതളോരോന്നിലോരോന്നിലാവേശമായ്
വെറുതെ..വെറുതേ...
പുതുമൂവാണ്ടൻ മാവിന്റെ തുഞ്ചത്തിലെ
കിളി കൂവുന്ന പാട്ടിന്റെ താളത്തിലായ്
അഴകെ..അഴകേ...
Additional Info
ഡോലക് | |
പെർക്കഷൻ | |
ഷഹനായ് | |
ദഫ് | |
ഗഞ്ചിറ |