കാതോർത്ത് കാതോർത്ത്

കാതോർത്തു  കാതോർത്തു ഞാനിരിക്കെ 
കാലൊച്ച കേൾക്കാതെ കാത്തിരിക്കെ 
കാറ്റിൽ ജനൽപാളികൾ 
താനേ തുറക്കുന്നുവോ 
മണ്ണിൽ മഴച്ചാറ്റലിൻ 
ഗന്ധം പരക്കുന്നുവോ 
സഖി നിൻ വരവോ 
പകലെഴുതിയ കനവോയിത് .. 
നീയെന്റെ നിഴലായ് 
പ്രാണന്റെയിതളായ് 
വന്നെന്റെ ഉയിരിൽ തൊടൂ. 
നീയെന്റെ നിഴലായ് 
പ്രാണന്റെയിതളായ് 
വന്നെന്റെ ഉയിരിൽ തൊടൂ..

ശാരദേന്തു പോലെയെന്റെ 
വാനില്ലെന്നുമേ..
കെടാതെ വന്നു പുഞ്ചിരിച്ചു നീ  
കുഞ്ഞുപൂവിനെ വസന്ത-
മുമ്മ വെക്കവേ.. 
ഉള്ളിലാകെ നിന്റെയോർമ്മയായ്‌.. 
നിലാവു മഞ്ഞിനെ പുണർന്നു നിന്നൊരീ..
മണൽത്തടങ്ങളിൽ തിരഞ്ഞു വന്നു ഞാൻ.. 
നിൻമുഖം വിമൂകമായ് 
എന്റെ ജീവരാഗമൊന്നു നീയറിഞ്ഞോ.. 
നീയെന്റെ നിഴലായ് 
പ്രാണന്റെയിതളായ് 
വന്നെന്റെ ഉയിരിൽ തൊടൂ. 
നീയെന്റെ നിഴലായ് 
പ്രാണന്റെയിതളായ് 
വന്നെന്റെ ഉയിരിൽ തൊടൂ. 

കാതോർത്തു  കാതോർത്തു ഞാനിരിക്കെ...
കാലൊച്ച കേൾക്കാതെ കാത്തിരിക്കെ... 
കാറ്റിൽ ജനൽപാളികൾ 
താനേ തുറക്കുന്നുവോ.. 
മണ്ണിൽ മഴച്ചാറ്റലിൻ 
ഗന്ധം പരക്കുന്നുവോ.. 
സഖി നിൻ വരവോ 
പകലെഴുതിയ കനവോയിത് .. 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathorthu Kathorthu

Additional Info

Year: 
2020

അനുബന്ധവർത്തമാനം