കണ്മണിയേ നിൻ കൺ‌കൾ

കണ്മണിയേ നിൻ കൺ‌കൾ
അതിലെന്തൊരു സന്തോഷം
അതു കണ്ടു കൊതിച്ചെന്നുള്ളിൽ
നിന്നൊരു തിരിനാളം
എൻ പ്രിയനേ നിൻ മൊഴികൾ
അതു കേൾക്കാനെന്തു രസം
അതു കേട്ടുകഴിഞ്ഞാലെന്റെ
ഉള്ളിൽ പുലർകാലം

മിഴിമുനകളിലെന്തൊരു നാണം
കവിളിണകളിലെന്തൊരു ചന്തം
കഥയെഴുതിയ നിൻ തിരുമിഴികൾ
ഇനി എൻ സ്വന്തം
കളി ചൊല്ലും നിന്റെ നാദം
കവിളത്ത് തലോടും താളം
പതിയെന്നെ പുണരും കൈകൾ
ഇനി എൻ സ്വന്തം
ഇളം കാറ്റിൽ ഈ വെയിലിൽ
നീ എന്റെ കൂടെ വാ
ഈ പൂവിൻ താഴ്വരയിൽ
നീ എന്നെ തഴുകാൻ വാ
(കണ്മണിയേ നിൻ)

ഒഴുകിവരും കാറ്റിൽ പ്രണയം
തഴുകിവരും പാട്ടിൽ പ്രണയം
നീ മൊഴിയും വാക്കിൽ പ്രണയം
ഇനി എൻ സ്വന്തം
മറുമൊഴിയായ് ചൊല്ലും വാക്കിൽ
ചെറുകണ്ണാൽ നോക്കും നോക്കിൽ
പതിയേ നീ തരുമീ പ്രണയം
ഇനി എൻ സ്വന്തം
പൂ പൂക്കും താഴ്വരയിൽ
നാം ഒന്നാകും നേരം
ഇളം കാറ്റായി  ഒരു വെയിലായി 
പ്രണയം തഴുകുന്നു
(കണ്മണിയേ നിൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanmaniye nin kankal