അന്നൊരു നാൾ ഞാൻ
അന്നൊരു നാൾ ഞാൻ കണ്ടൂ നിന്റെ
മിഴികൾതൻ നാണം
ഇന്നേഴഴകുള്ളൊരു മഴവില്ലായത്
മനസ്സിൽ വിടരുന്നു
ഇന്നെൻ ചാരേ നീ വന്നപ്പോൾ
ഉള്ളിൽ സംഗീതം
നാം ഒന്നാകുന്നീ നേരത്തിൽ അത്
മഴയായ് പൊഴിയുന്നു
നിലാവിന്റെ ചാരെ നിശാഗന്ധി പോലെ
നിനക്കായി പാടാം സഖീ
ഈ രാവിൽ നീ പാടി എനിക്കായി മാത്രം
അതിൽ ഞാനലിഞ്ഞീടുന്നൂ
തെന്നൽ തലോടുന്നൊരീ പൂവുപോലും
കൊതിപ്പൂ നിൻചാരെ നിൽക്കാൻ
വേനൽക്കിനാവിൽ എനിക്കായി നീ പാടി
എൻമോഹം നിൻ ചാരെ അണയാൻ
നിലാവിന്റെ ചാരെ നിശാഗന്ധി പോലെ
നിനക്കായി പാടാം സഖീ
ഈ രാവിൽ നീ പാടി എനിക്കായി മാത്രം
അതിൽ ഞാനലിഞ്ഞീടുന്നൂ
(അന്നൊരു നാൾ)
ആ ആ ആ
മണിമേഘപ്രാവുപോലെ നീ
അഴകായെന്നിൽ പതിഞ്ഞുവോ
ഇനിയെന്നും നിന്നെ മാറോടു ചേർക്കാം
അഴകേറും രാഗമോഹമായി
നിൻ മാറിൽ ചേർന്നു നിൽക്കുവാൻ
മോഹിച്ചു പോയി പ്രിയതോഴാ
മനസ്സിന്റെ ഉള്ളിലായിനാം മറച്ചൊരാ സ്നേഹം
പറയാതെ തമ്മിലായി നാം പറഞ്ഞൊരാ പ്രേമം
ഈ കാറ്റിലൂടെയതു് വീശിയെത്തുമിനിയെന്നും
മനസ്സിന്റെ ഉള്ളിൽ പൊഴിയും എന്നും എന്നും
(അന്നൊരു നാൾ)
മധുവൂറും വണ്ടുപോലെ നീ
പൂവാകും എന്റെ മേനിയിൽ
തേനൂറും സ്വപ്നമെല്ലാം നുകർന്നു
കനവിൽ ഞാൻ ചേർത്തുവെച്ചൊരാ
പ്രേമത്തിൻ താഴികക്കുടം
അറിയാതെ എങ്ങോ വീണുടഞ്ഞു
മനസ്സിന്റെ ഉള്ളിലായി നാം മറച്ചൊരാ സ്നേഹം
പറയാതെ തമ്മിലായി നാം പറഞ്ഞൊരാ പ്രേമം
ഈ കാറ്റിലൂടെയത് വീശിയെത്തുമിനിയെന്നും
മനസ്സിന്റെ ഉള്ളിൽ പൊഴിയും എന്നും എന്നും
ആ ആ ആ ആ