നേരം പുലരും ഇളം

നേരം പുലരും ഇളം നാടൻ വെയിലിൽ
പാടേ തിളങ്ങും ദൈവത്തിൻ നാട് 
നേരം പുലരും ഇളം നാടൻ വെയിലിൽ
പാടേ തിളങ്ങും ദൈവത്തിൻ നാട്
ഈറൻ തണലും ഈണം മീട്ടും കിളിയും
എങ്ങെങ്ങും നിറയും തേവരുടെ നാട്

കാടും മേടും പുഴകളും
മുളങ്കാട്ടിൽ മൂളും അരുവിയും
കുളിർ കാറ്റത്താടും പൂക്കളും
കാണാമെന്റെ ഈ നാട്ടിൽ
കാവും പൂരോം തെയ്യവും
മുടിയാട്ടോം തിറയാട്ടവും കാണാം
നാഗപ്പാട്ടും യക്ഷഗാനവും
കേൾക്കാമീ നാട്ടിൽ
പൊരിവെയിലിലും ചുടുകാറ്റിലും
കുളിരേകുമല്ലോ ഈ നാട്
ഒരു സ്വപ്നംപോലെ സുന്ദരമാണെന്റെ
കണ്ണിൽ ഈ നാട് (2)

എലെലോ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neram puralum ilam