കിളികളായ്
കിളികളായ് പാറുന്ന പ്രായം
കരളിലും പൂ വിടരുന്ന കാലം
അന്നെന്നെ പൊതിയും ഇളനിലാവേ
ഓരോ കനവും തഴുകുവാനായ്
എന്തിനായ് പെയ്തു സഖീ.. സഖീ.. സഖീ
മുന്നേ മുന്നേ ഏതോ ജന്മം മുന്നേ
എന്തോ ചൊല്ലി നമ്മൾ മെല്ലെ മെല്ലെ
നിന്നെ മാത്രം നിന്റെ കൊഞ്ചൽ മാത്രം
കാതിൽ കേൾക്കുമ്പോലെ തോന്നിയില്ലേ
കള്ളക്കണ്ണിൻ നോട്ടം വീഴും കോണിൽ
എന്നും വാകപ്പൂവ്വായ് ചോർന്നതല്ലേ
നിന്നെയോർത്ത് പോകുന്നേരത്തെന്റെ മാനസം
നീലപ്പൂക്കൾ ചൂടി കാറ്റിലാടും പൂമരം
മഴയാർത്ത് പെയ്യുന്നൊരാ സന്ധ്യയിൽ
കുടയൊന്നിൽ ഒട്ടുന്ന നാം
പറയാതെ പറഞ്ഞന്ന് ചില നൊമ്പരം
ഇടനെഞ്ചിൽ കരുതീടുവാൻ
മുന്നേ മുന്നേ ഏതോ ജന്മം മുന്നേ
എന്തോ ചൊല്ലി നമ്മൾ മെല്ലെ മെല്ലെ
നിന്നെ മാത്രം നിന്റെ കൊഞ്ചൽ മാത്രം
കാതിൽ കേൾക്കുമ്പോലെ തോന്നിയില്ലേ
കള്ളക്കണ്ണിൻ നോട്ടം വീഴും കോണിൽ
എന്നും വാകപ്പൂവ്വായ് ചോർന്നതല്ലേ
കിളികളായ് പാറുന്ന പ്രായം
കരളിലും പൂ വിടരുന്ന പ്രായം
അന്നെന്നെ പൊതിയും ഇളനിലാവേ
ഓരോ കനവും തഴുകുവാനായ്
എന്തിനായ് പെയ്തു സഖീ.. സഖീ.. സഖീ