കനകമുല്ല

കണ്ട് കണ്ട് കണ്ട് കട്ടെടുത്തതല്ലേ
കൊണ്ടു വന്നു തന്ന മൈനേ...
പണ്ട് പണ്ട് പണ്ടേ കണ്ടെടുത്തതല്ലേ
കൂട്ടിവച്ചൊരിഷ്ട്മെത്രയേറെ...
കനകമുല്ല കതിരുപോലെ മിനുത്ത സുന്ദരീ
അരളിപ്പൂത്ത ചിരികളാലെ തുടുത്ത മോഹിനി
കാട്ടുമല്ലി പൂത്ത പൂത്തപോലെ കാത്തുനിന്നുവോ
കാറ്റുവന്നു പാട്ടു മൂളവേ...
നെഞ്ചിനുള്ളിൽ പഞ്ചവാദ്യമേറിടുന്നിതാ
കൊഞ്ചിടുന്ന മൊഞ്ചു കാണവേ
കനകമുല്ല കതിരുപോലെ മിനുത്ത സുന്ദരീ
അരളിപ്പൂത്ത ചിരികളാലെ തുടുത്ത മോഹിനി

മാരിവില്ലിൻ കൂട്ടിനുള്ളിൽ കൂട്ടുവന്ന കൂട്ടുകാരാ
കുന്നിമണി തെന്നലോളം പാടിവന്ന പാട്ടുകാരാ
ഉം ..വിളിച്ചതെന്തിനോ കുറുമ്പിമൈനയേ
പെരുത്ത് പ്രേമമാണ് നിന്റെ കണ്ണില്
ഓ ..അടുത്ത് നിൽക്കവേ മദിച്ച വണ്ടുപോൽ
കൊതിച്ച മോഹമാണ് നിന്റെ ചുണ്ടില് ...
മഞ്ഞുപെയ്യും കാലം വന്നാൽ കുയിലേ കുയിലേ കുയിലേ
മാമ്പഴത്തിൻ മാസം വന്നാൽ മയിലേ ...
തഞ്ചി തഞ്ചി പാട്ടും മൂളി മനമേ മനമേ മനമേ...
കൂട്ട് വിട്ടു കൂട്ടുംകൂടി കനവേ
പ്രണയം പൊതിയും ചിറകിൽ നിലാപക്ഷിപോൽ

കണ്ട് കണ്ട് കണ്ട് കട്ടെടുത്തതല്ലേ
കൊണ്ടു വന്നു തന്ന മൈനേ...
പണ്ട് പണ്ട് പണ്ടേ കണ്ടെടുത്തതല്ലേ
കൂട്ടിവച്ചൊരിഷ്ട്മെത്രയേറെ...

പൊന്നുരുക്കും കൊന്നപോലെ മിന്നിടുന്ന വെണ്ണിലാവേ
ചാരെവന്നു ചായുറങ്ങും പൂങ്കുറിഞ്ഞിപൂച്ച പോലെ
മിഴിക്ക് മുന്നിലോ ഉടക്കിനിന്നു ഞാൻ...
ഒരൊറ്റ നോട്ടമേറ്റതെന്റെ നെഞ്ചിലായ്
മൊഴിക്ക് മഞ്ചലായ് ചിണുങ്ങി നിന്നു ഞാൻ
നനുത്ത വാക്ക് കൊണ്ടതെന്റെ ഉള്ളിലാ...
വെയില് ചാഞ്ഞ നേരമായാൽ മഴയായ് മഴയായ് മഴയായ്  
കുളിരു പാകും കുന്നിലൂടെ നിഴലായ് ....
കതിര് ചോന്ന പാടമാകെ പതിയെ പതിയെ പതിയെ
കനവ് പെയ്തു തോർന്നിടാതെ പ്രിയനേ
ഇരവും പകലും നിലവിൽ നിലാത്തോണിപോൽ
പ്രണയകാവ്യമെഴുതിവന്ന ഹരിതനായകാ
കവിതപാടി അരികെ നിന്ന ഹൃദയഗായകാ....

Kanaka Mulla | Nithya Haritha Nayakan | Vishnu Unnikrishnan | Dharmajan | AR Binuraj | Official Song