കാവ്യ സുരേഷ്

Kavya Suresh

1992 ഡിസംബർ 8 -ന് അലപ്പുഴ ജില്ലയിൽ ജനിച്ചു. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷമാണ് കാവ്യ സിനിമയിലേയ്ക് പ്രവേശിയ്ക്കുന്നത്.  2013- ൽ ലസാഗു ഉസാഘ എന്ന സിനിമയിലൂടെയാണ് കാവ്യ സുരേഷ് തന്റെ കരിയർ ആരംഭിയ്ക്കുന്നത്. തുടർന്ന് ഒരേ മുഖം, കാമുകി എന്നിവയുൾപ്പെടെ അഞ്ചിലധികം മലയാള സിനിമകളിലും തിരുമണം എന്ന തമിഴ് ചിത്രത്തിലും  സൂര്യ അസ്തമയം എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. 

അഭിനയത്തിനു പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് കാവ്യ സുരേഷ്. ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ള കാവ്യ നൃത്തപരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. കാവ്യയുടെ ഡാൻസ് വീഡിയോകൾക്ക് സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ ധാരാളം പേക്ഷകരുണ്ട്.