അമിത് ചക്കാലക്കൽ

Amith Chakkalakkal
അമിത് ചക്കാലക്കൽ
അമിത്ത്

മലയാള ചലച്ചിത്ര നടൻ.  1985  ആഗസ്റ്റ് 13-ന് എറണാംകുളം ജില്ലയിൽ ജനിച്ചു. കളമശ്ശേരി രാജഗിരി ഹൈസ്കൂളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം അമിത്  മെക്കാനിക്കൽ എഞ്ജിനീയറിംഗിൽ ബിരുദം നേടി. അതിനുശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിയുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം മമ്മുട്ടി ദ് ബസ്റ്റ് ആക്ടർ റിയാലിറ്റിഷോയിൽ വിജയിയായതിനുശേഷം മോഡലിംഗ് ചെയ്യാൻ തുടങ്ങി. ആത്മ എന്ന ആൽബത്തിലാണ് അമിത് ആദ്യമായി അഭിനയിയ്ക്കുന്നത്.

മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത് 2013-ൽ ഇറങ്ങിയ A B C D എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അമിത് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.  ഹണി ബീ എന്ന സിനിമയിലാണ് ആദ്യമായി കാരക്ടർ റോൾ ചെയ്യുന്നത്. ഇയ്യോബിന്റെ പുസ്തകം. സപ്തമശ്രീ തസ്ക്കര എന്നീ സിനിമകളിലെല്ലാം ശ്രദ്ധിയ്ക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു. c/o സൈറ ബാനു എന്ന ചിത്രത്തില് അമിത് അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷക പ്രശംസ നേടി.  2018-ൽ ഇറങ്ങിയ  മെല്ലെ എന്ന സിനിമയിലാണ് അമിത് ആദ്യമായി നായക വേഷം ചെയ്യുന്നത്. 2019-ൽ വാരിക്കുഴിയിലെ കൊലപാതകം എന്ന ത്രില്ലർ മൂവിയിലും നായകനായി അഭിനയിച്ചു.

അമിത് ചക്കാലക്കലിന്റെ വിവാഹം 2015-ലായിരുന്നു. ഭാര്യയുടെ പേര് ആതിര. അമിത് ‌‌- ആതിര ദമ്പതികൾക്ക് ഒരു മകനാണുള്ളത്. പേര് ജേക്കബ്.