അപർണ്ണ ഗോപിനാഥ്

Aparna Gopinath

ചെന്നൈയിൽ താമസമാക്കിയ ഒരു മലയാളി കുടുംബത്തിലാണ് അപർണ്ണ ഗോപിനാഥ് ജനിച്ചത്. കണ്ടമ്പററി ഡാൻസറും നാടക നടിയുമായ അപർണ്ണ ഗോപിനാഥ് മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത എ ബി സി ഡി എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. ചെന്നൈയിലെ ഒരു തിയ്യേറ്റർ മൂവ്മെന്റായ Koothu-P-Pattarai യിൽ അപർണ്ണ പ്രവർത്തിയ്ക്കുന്നുണ്ട്. കൂടാതെ കുട്ടിൾക്കായി ക്ലൗൺസ് വിത്തൗട്ട് ബോര്‌ഡേഴ്സ് എന്നൊരു സംഘടനയിലും പ്രവർത്തിയ്ക്കുന്നുണ്ട്.

എ ബി ബി ഡി യ്ക്ക് ശേഷം ബൈസിക്കിൾ തീവ്സ്, മുന്നറിയിപ്പ്, ചാർലി എന്നിവയുൾപ്പെടെ പതിനഞ്ചിലധികം ചിത്രങ്ങളിൽ അപർണ്ണ ഗോപിനാഥ് അഭിനയിച്ചിട്ടുണ്ട്.