ജിതിൻ രാജ്

Jithin raj
Date of Birth: 
ചൊവ്വ, 31 December, 1991
സംവിധാനം: 1
കഥ: 1

തൃശ്ശൂർ ജില്ലയിൽ വെള്ളാങ്കല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ പൈങ്ങോട് കേളി ഗ്രാമത്തിൽ ജയരാജ് പി.എസ് , അംബിക ജയരാജ് എന്നിവരുടെ മകനായി 31-12-1991 ന് ജനിച്ചു.കോണത്തുകുന്നു ഗവണ്മെന്റ് യു പി സ്കൂൾ, നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഇരിഞ്ഞാലക്കുട, ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ നടവരമ്പ്, SNMIMT Engineering college മാല്യങ്കര എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 2017ൽ ചെയ്ത  പല്ലൊട്ടി എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ജിതിൻ ശ്രദ്ധേയനാകുന്നത്. പിന്നീട് ടോക്കിങ്ങ് ടോയ് (2018) വിരാഗ് (2019 ) എന്നീ ഹ്രസ്വചിത്രങ്ങൾ കൂടി ചെയ്തു. വിവിധ ചലച്ചിത്രമേളകളിൽ നിന്നായി നാൽപ്പതിലധികം അവാർഡുകൾ ഈ ഹ്രസ്വചിത്രങ്ങൾ നേടിയിട്ടുണ്ട്.

പല്ലൊട്ടി എന്ന ഹ്രസ്വചിത്രത്തിൻ്റെ കഥാതന്തു വികസിപ്പിച്ച് പല്ലൊട്ടി 90' s കിഡ്സ് എന്ന പേരിൽ ചെയ്ത മുഴുനീളസിനിമയിലൂടെയാണ് ജിതിൻ മലയാള സിനിമാ രംഗത്തേക്കെത്തുന്നത്. ആ ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രം , മികച്ച ബാലതാരം , മികച്ച ഗായകൻ എന്നീ മൂന്ന് സംസ്ഥാന അവാർഡുകൾ ലഭിച്ചു. ലിജോ ജോസ് പല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ഈ ചിത്രം തിയ്യറ്റർ റിലീസ് കാത്തിരിക്കുകയാണ്.

വിലാസം

ജിതിൻ രാജ്

slo പി എസ് ജയരാജ്

കളച്ചാട്ടിൽ ഹൗസ്

കോണത്ത് കുന്ന് പി ഓ

തൃശ്ശൂർ - 680123

സഹോദരൻ : ജെറിൻ രാജ്