ദീപക് വാസൻ
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ കെ ആർ വാസൻ്റെയും പ്രേമലതിക വാസൻ്റെയും മകനായി ജനിച്ചു.ഇരിങ്ങാലക്കുട സെന്റ്മേരീസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും SSLC, SN HSS ഇരിങ്ങാലക്കുടയിൽ നിന്നും പ്ലസ് ടു, തൃശൂർ മഹാരാജാസ് പോളിടെക്നിക്കിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ, IES എഞ്ചിനീയറിംഗ് കോളേജ് ചിറ്റിലപ്പിള്ളിയിൽ നിന്നും ബി ടെക് . എന്നിവ പൂർത്തിയാക്കി.കോളേജ് കാലഘട്ടത്തിൽ ഷോർട് ഫിലിം സംവിധാനത്തിലൂടെയായിരുന്നു തുടക്കം. തുടർന്ന് കുറച്ചു പരസ്യ ചിത്രങ്ങളും ചെയ്തു. ടോക്കിംഗ് ടോയ്, വിരാഗ് എന്നി ഷോർട് ഫിലിമുകളുടെ രചനയിലൂടെയായിരുന്നു തിരക്കഥ രചനയുടെ തുടക്കം. പല്ലൊട്ടി 90's കിഡ്സ് എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്.
ഇമെയിൽ: deepakkousthubam@gmail.com
ഇൻസ്റ്റാഗ്രാം ഐഡി: www.instagram.com/deepaq_vasan?igsh=MWRxdG9hemo0aHZvNg%3D%3D&utm_source=qr