jishnu vp

jishnu vp's picture

**JVP**

എന്റെ പ്രിയഗാനങ്ങൾ

  • ശ്രീരാഗമോ തേടുന്നു

    ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
    സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
    നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
    എൻ മുന്നിൽ നീ പുലർകന്യയായ്...

    പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
    പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
    ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
    കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
    ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...

    കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം
    കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
    പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
    ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
    ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം...

     

    .

  • കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി

    കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
    ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
    മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ
    പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ
    പുള്ളോര്‍ക്കുടം പോലെ തേങ്ങി
    (കണ്ണീര്‍)

    ഉണ്ണിക്കിടാവിന്നു നല്‍കാന്‍
    അമ്മ നെഞ്ചില്‍ പാലാഴിയേന്തി
    ആയിരം കൈ നീട്ടി നിന്നു
    സൂര്യതാപമായ് താതന്റെ ശോകം
    വിട ചൊല്ലവേ നിമിഷങ്ങളില്‍
    ജലരേഖകള്‍ വീണലിഞ്ഞൂ
    കനിവേകുമീ വെണ്മേഘവും
    മഴനീര്‍ക്കിനാവായ് മറഞ്ഞു, ദൂരെ
    പുള്ളോര്‍ക്കുടം കേണുറങ്ങി
    (കണ്ണീര്‍‌)

    ഒരു കുഞ്ഞു പാട്ടായ് വിതുമ്പി
    മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
    ആരെയോ തേടിപ്പിടഞ്ഞൂ
    കാറ്റുമൊരുപാടുനാളായലഞ്ഞു
    പൂന്തെന്നലില്‍ പൊന്നോളമായ്
    ഒരു പാഴ് കിരീടം മറഞ്ഞൂ
    കദനങ്ങളില്‍ തുണയാകുവാന്‍
    വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ
    പുള്ളോര്‍ക്കുടം പോലെ വിങ്ങി
    (കണ്ണീര്‍)

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ

    Watch on watch on watch on
    Watch this dup dup dup dup style
    I am gonna dip dip dip it in to your smile
    Hold me baby just hold my hand for ever and ever
    Every time I wann see you my girl

    ആ..ആ..ആ.
    ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
    താഴമ്പൂവോ താമരത്താരോ തേനോ തേൻ നിലാവോ
    മാമ്പഴ മുത്തോ മല്ലിക്കൊളുന്തോ
    മീനോ മാരിവില്ലോ
    തൊട്ടുരുമ്മി നിന്നാട്ടെ
    നീ തൊട്ടാവാടി പെണ്ണാളേ
    മാനസക്കൊട്ടാര കെട്ടിനകത്തുള്ള റോജാ രാജാ റാണി (ലജ്ജാവതിയേ...)

    കണ്ണാടിപ്പുഴയിലെ വെള്ളാരങ്കല്ലുമായ്
    മണിമാടം കെട്ടിയ നമ്മുടെ കുട്ടിക്കാലമോർത്തു ഞാൻ

    കളിയോടം തൊട്ടു തുഴഞ്ഞൊരു കുട്ടിക്കാലമോർത്തു ഞാൻ
    കുന്നോളം മാമ്പഴം അണ്ണാറക്കണ്ണനുമായ്
    പങ്കു വെച്ചു പകുത്തെടുത്തതെല്ലാം നീ മറന്നുവോ
    മധുരമാ നിമിഷം മധുരമീ നിമിഷം
    ഏതൊരിന്ദ്രജാലമിന്നു കളമിടും പ്രണയമായ്

    Baby dont you ever leave i am your don raja
    come anytime you are my dilruba
    i can never stop this feelin' i'm U're don raja
    yeah...hey...hey  (ലജ്ജാവതിയേ...)

    Baby run your body with this freaky thin
    and i won't let u go and i won't let u down
    through the fire, through the limit,
    to the wall, to just to be with u I'm glady risk it all
    ha, let me do it one more time,do it one more time
    ha baby come on and lets get it into the party

    മഞ്ഞിൽക്കുളിക്കുമാ നെല്ലോലത്തുമ്പിലെ ചില്ലാരത്തുള്ളി
    നമ്മൾ കോർത്തു നിന്നതോർത്തു ഞാൻ
    കന്നാലി മേച്ചു നമ്മൾ മഴ നനഞ്ഞതോർത്തു ഞാൻ
    അപ്പൂപ്പൻ താടിയാൽ മേൽമീശ വെച്ചു നീ
    രാജാധിരാജവേഷമിട്ടതിന്നും ഓർത്തു ഞാൻ
    മധുരമാ നിമിഷം മധുരമീ നിമിഷം
    കാതരമാമൊരു വേദനയിന്നൊരു സുഖമെഴുമനുരാഗമായ് (ലജ്ജാവതിയേ...)
     

  • ഓളെ മെലഡി

    ഒരു അടിക്കാരൻ
    ഒരഞ്ചാറ് അടിയുള്ള 
    കണ്ടാൽ മൊഞ്ചുള്ള 
    പഞ്ചാരയടിക്കാരൻ
    ഒരു അടിക്കാരൻ (2)

    ഓന് കൊണ്ട അടികളിൽ
    ഏറ്റം ഏറ്റം പവറാർന്നൊരടി
    ഓളെ മെലഡീ മെലഡീ ഓളെ മെലഡീ
    ഓളെ മെലഡീ മെലഡീ ഓളെ മെലഡീ

     ധാനി സരിഗാ സരിരീ..
    ധാനി സരിരീസാ...2)

    പ്രസാദാത്മകമായ അബദ്ധങ്ങൾ പ്രണയപാതയിൽ
    ചന്നം പിന്നം വാരിവിതറിക്കൊണ്ട് അവൻ വരികയാണ്..
    ആര് വരാണ്..?
    ഞമ്മളെ മജ്നു…
    എങ്ങനെയാ വരണത്..?
    കുതിരപ്പുറത്ത്…
    ലൈല നിക്കാണ്..
    ലൈല എങ്ങന്യാ നിക്കണത്..?
    മാരിവില്ലങ്ങാടീല് പൂക്കള് വിക്കണ 
    നഴ്സറീല് വെളിച്ചപ്പൂക്കള് പൂത്ത് നിക്കണ 
    സിദറത്തുൽ മുൻതഹ മാതിരി..

    ന്താപ്പയിന്റെ മലയാളം..

     ധാനി സരിഗാ സരിരീ..
    ധാനി സരിരീസാ...2)

    അടി കൊണ്ടോന്റെ ചിരി കണ്ടോളി
    ഓൻ വാങ്ങും തോനേ 
    അത് താങ്ങാനോനേ
    ഓനെ താങ്ങ് കോനേ 

    ഹാരി സാരസി മാനസ ഹാരിണി 
    ഹാസ മലരായ് വിരിഞ്ഞോള്
    ചേല് ഹുസ്നുൽ ജമാലോള് 
    ഹാല് ബദ്റുൽ മുനീറോന്   
    ഘോര ഘോരം 
    സാരസാരം 
    ധീരധീരം 
    കൊണ്ട പ്രേമം ആഹ! 

    സുന്ദരപ്രപഞ്ചസത്ത രാഗാ-ലയ 
    സത്വരപ്രവാഹമേറ്റൊരാളാണേ
    ചങ്കിലെപ്പിടപ്പുതാളമേറ്റുന്നേ
    ചന്ദിരപ്പിറപ്പുകാലരാത്രീ-
    ലോളെ മെലഡീ മെലഡീ ഓളെ മെലഡീ 

    ധാ..നി സരിഗാ സരിരീ...ധാനി സരിരീസാ...(2)

    കഥാനായകനും കഥാനായികയും
    സല്ലാപ കലാപങ്ങളിലൂടെ
    കഥാന്ത്യം തേടിയുള്ള പാച്ചിൽ മത്സരത്തിന് 
    തയ്യാറാവുകയാണ്.
    കഥാനായകനാരാ?
    ഉന്മാദിയായ മമ്മദ്.
    കഥാനായിക?
    ഉത്സാഹിയായ ഉമ്മുകുൽസു.
    on your mark. get set. ego.

    പാടരുത്..
    പാടില്ല..
    അതേ, പ്രേമികൾക്ക് പാടില്ല, എന്ത്?  
     ഗമ ഗമ ഗരിമ ഗമ ഗ
    പാടാം, എന്ത് ? 
    സമ ഗമ സമ ഗമ 
    സമ ഗരിമ സമ ഗരിമ

    പ്രേമവർത്താനം 
    വർത്തമാനം ആവർത്തനം
    കേമനോനും കേമിയോളും 
    കൊണ്ട പ്രേമനിർഭര സല്ലാപം

    പ്രഥമ പരിഗണന തരൂ 
    തവ ഹൃദയപാലകനാകുവാൻ
    പ്രണയമഹാ കലവിരുതുകളെ 
    പ്രേമോന്മാദീ നീ നേടി വാ 

    അവളുടെ പുരിക ചലന-നയന നടന
    മനുകൂല സമവാക്യമേകീ
    തളിക നിറയെ പ്രണയ മധുര
    പലഹാര രസധാരയൊഴുകി 
    വികട കവിത രചന തുടരു
    മനുയോജ്യ ശ്രുതിഭേദ മെലഡീ.

  • കരളേ നിൻ കൈപിടിച്ചാൽ

    കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്
    ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺ‌പിറാവ്
    മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
    കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
    എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ)

    എൻ‌റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്
    വീണ്ടുമെന്നു നീ പോയ്‌വരും..............................
    ഇനി വരും വസന്തരാവിൽ നിൻ‌റെ സ്നേഹജന്മമാകെ
    സ്വന്തമാക്കുവാൻ ഞാൻ വരും.........................
    ചിറകുണരാ പെൺപിറാവായ് ഞാ‍നിവിടെ കാത്തുനിൽക്കാം
    മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം
    ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം
    അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)

    മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ
    അരികിലിന്നു നീയില്ലയോ..........................
    എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ
    കദനപൂർണ്ണമെൻ വാക്കുകൾ....................
    നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ
    നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം
    പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം
    അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)

  • ഗോപികേ നിൻ വിരൽ

    ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി
    വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി

    (ഗോപികേ...)

    ആവണിത്തെന്നലിൻ ‍ആടുമൂഞ്ഞാലിൽ
    അക്കരെ ഇക്കരെ എത്ര മോഹങ്ങൾ
    കൈനീട്ടി പൂവണിക്കൊമ്പിൻ തുഞ്ചമാട്ടി
    വർണ്ണവും ഗന്ധവും അലിയും തേനരുവിയിൽ
    ആനന്ദം ഉന്മാദം........

    (ഗോപികേ...)

    എൻ മനം പൂർണ്ണമാം പാനഭാജനമായ്
    തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോൾ
    കാതിൽ നീ ലോലമായ് മൂളും മന്ത്രം കേട്ടു
    നിത്യമാം നീലിമ മനസ്സിൻ‍ രതിയുടെ
    മേഘങ്ങൾ സ്വപ്‌നങ്ങൾ....

    (ഗോപികേ...)

  • വാതിൽപ്പഴുതിലൂടെൻ മുന്നിൽ

    വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം
    വാരിവിതറും ത്രിസന്ധ്യ പോകേ
    അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള-
    മധുരമാം കാലൊച്ച കേട്ടു (2)
    ( വാതിൽപ്പഴുതിലൂടെൻ )

    ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും
    മൃദുലമാം നിസ്വനം പോലെ
    ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ
    ഉയിരിൽ അമൃതം തളിച്ച പോലെ
    തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
    അറിയാതെ കോരിത്തരിച്ചു പോയി (2)
    ( വാതിൽപ്പഴുതിലൂടെൻ )

    ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ
    മധുകരൻ നുകരാതെയുഴറും പോലെ
    അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ
    പൊരുളറിയാതെ ഞാൻ നിന്നു
    നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ
    മറ്റൊരു സന്ധ്യയായി നീ വന്നു (2)
    ( വാതിൽപ്പഴുതിലൂടെൻ )

  • പറന്നു പറന്നു പറന്നു

    പറന്നു പറന്നു പറന്നു ചെല്ലാൻ
    പറ്റാത്ത കാടുകളിൽ
    കൂടൊന്നു കൂട്ടി ഞാനൊരു
    പൂമരക്കൊമ്പിൽ ആ..
    പൂമരക്കൊമ്പിൽ ആ..
    പൂമരക്കൊമ്പിൽ...
    (പറന്നു...)

    കിലുകിലുങ്ങനെ രാക്കിളികൾ
    വള കിലുക്കിയ  കാലം (3)
    കൊലു  കൊലുങ്ങനെ കാട്ടുപൂക്കൾ (2)
    ചിരിയൊതുക്കിയ കാലം
    (പറന്നു...)

    ജാലകങ്ങൾ നീ തുറന്നു
    ഞാൻ അതിന്റെ കീഴിൽ നിന്നു (4)
    പാട്ടുപാടി നീ എനിക്കൊരു (2)
    കൂട്ടുകാരിയായ്
    കൂട്ടുകാരിയായി.....
    (പറന്നു...)

    മാല കോർത്ത്  ഞാൻ നിനക്കൊരു
    മന്ത്രകോടി വാങ്ങി വെച്ചു (3)
    പന്തലിട്ടു കാത്തിരുന്നു(2)
    ചന്ദനക്കുറി പൂശി
    (പറന്നു...)

    കണ്ടില്ല നിന്നെ മാത്രം (2)
    കാത്തിരുന്നു നിന്നെ മാത്രം (കണ്ടില്ല..)
    പൊൻ കിനാക്കൾ പൂത്ത കാലം (3)
    പോവതെങ്ങു നീ
    പോവതെങ്ങു നീ
    (പറന്നു...)

  • ആദ്യമായ് കണ്ട നാൾ

    ആ....ആ‍....ആ‍....ആ‍...
    ആദ്യമായ്‌ കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം
    കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ
    പ്രിയസഖീ....

    ആദ്യമായ്‌ കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം
    കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ
    പ്രിയസഖീ....
    ആദ്യമായ്‌ കണ്ടനാൾ ...

    ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു
    പൊന്മയിൽ പീലിയാലെഴുതി നീ..
    ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു
    പൊന്മയിൽ പീലിയാലെഴുതി നീ..
    പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ
    പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ
    പ്രണയമെന്നല്ലൊ പറഞ്ഞു നീ
    അന്നു നിൻ കാമിനിയായ്‌ ഞാൻ

    ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തംബുരു
    എൻറെ കിനാവിൻ താഴമ്പൂവിലുറങ്ങി നീ ശലഭമായ്‌..
    ആദ്യമായ്‌...കണ്ടനാൾ ...

    ഉറങ്ങും കനവിനെ എന്തിനു വെറുതെ
    ഉമ്മകൾ കൊണ്ടു നീ മെല്ലെ ഉണർത്തി
    ഉറങ്ങും കനവിനെ എന്തിനു വെറുതെ
    ഉമ്മകൾ കൊണ്ടു നീ മെല്ലെ ഉണർത്തി

    മൊഴികളിലലിയും പരിഭവമോടെ
    മൊഴികളിലലിയും പരിഭവമോടെ..

    അരുതരുതെന്നെന്തേ പറഞ്ഞു നീ
    തുളുമ്പും മണിവീണ പോലെ

    ഈ സ്വരം കേട്ടനാൾ
    താനേ പാടിയെൻ തംബുരു
    കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ
    പ്രിയസഖീ....
     

Entries

Post datesort ascending
Lyric ജെയിംസ് ബോണ്ടിൻ ഡിറ്റോ Sat, 22/06/2024 - 19:09
Raga വാചസ്പതി വ്യാഴം, 20/06/2024 - 18:41
Lyric മനം മനം ബുധൻ, 15/05/2024 - 23:00
Lyric ദളവാത്തെരുവിലെ മച്ചാനേ Mon, 06/05/2024 - 16:27
Lyric പാവന ഗുരുപവനപുരാധീശമാശ്രയേ Sat, 30/09/2023 - 17:08
Artists ടി എൻ ശേഷഗോപാൽ Sat, 30/09/2023 - 17:08
Lyric കനവേ മിഴിയിൽ വെള്ളി, 21/07/2023 - 16:42
Film/Album എക്രോസ് ദി ഓഷ്യൻ വെള്ളി, 13/01/2023 - 21:35
Artists ക്രിസ്റ്റൽ ഗ്രൂംസ് മംഗാനോ വെള്ളി, 13/01/2023 - 21:32
Artists ആഡം പിൽവർ വെള്ളി, 13/01/2023 - 21:25
Artists ആഡം പിൽവർ വെള്ളി, 13/01/2023 - 21:25
Artists ജോൺ എറിക് ഹോഫ്മാൻ വെള്ളി, 13/01/2023 - 21:23
Artists ഓസ്റ്റിൻ ആർനോൾഡ് വെള്ളി, 13/01/2023 - 21:21
Artists ദേവിക കൃഷ്ണൻ വെള്ളി, 13/01/2023 - 21:19
Artists അന്ന ജാലർ വെള്ളി, 13/01/2023 - 21:10
Artists നിക്കോൾ ഡൊണാഡിയോ വെള്ളി, 13/01/2023 - 21:00
Artists മോഹൻകുമാർ കല്ലായിൽ വെള്ളി, 13/01/2023 - 20:57
Artists എറിൻറോസ് വിഡ്‌നർ വെള്ളി, 13/01/2023 - 20:55
Artists ദീപാങ്കുരൻ കുമരപുരം വെള്ളി, 13/01/2023 - 20:53
Lyric ദേവി നീയേ Sat, 07/01/2023 - 21:00
Lyric നാട്ടുപപ്പടം Sat, 24/09/2022 - 17:35
Artists ജോതിക അശോക് Sat, 24/09/2022 - 17:32
Artists നിരഞ്ജൻ Sat, 24/09/2022 - 17:31
Artists ആദർശ് ബാബു Sat, 24/09/2022 - 17:30
Artists ആദർശ് ബാബു Sat, 24/09/2022 - 17:30
Artists ആദിത് വിനോദ് Sat, 24/09/2022 - 17:28
Artists ദേവിക സുമേഷ് Sat, 24/09/2022 - 17:23
Lyric നിഴല് പോലെ കാത്തിടാം Sun, 31/07/2022 - 10:36
Lyric മധുരാജീവരാഗം മതിമറന്നു പാടും  Sat, 30/07/2022 - 18:03
Lyric പവിഴമന്ദാരപ്പൂക്കൾ Sat, 04/06/2022 - 16:24
Lyric സാന്ത്വനി സന്തോഷിണി വ്യാഴം, 07/04/2022 - 20:35
Artists ഹരി കൃഷ്ണമൂർത്തി വ്യാഴം, 07/04/2022 - 20:34
Artists ബ്രഹ്മ രാജ വ്യാഴം, 07/04/2022 - 20:32
Artists ബ്രഹ്മ രാജ വ്യാഴം, 07/04/2022 - 20:32
Artists ബ്രഹ്മ രാജ വ്യാഴം, 07/04/2022 - 20:32
Artists ജമീല അബു Sun, 13/03/2022 - 18:31
Artists ജമീല അബു Sun, 13/03/2022 - 18:31
Raga ബഹുമാരിണി Sat, 12/03/2022 - 16:11
Lyric ചന്തം കാളിന്ദി നാദം ' വ്യാഴം, 10/03/2022 - 18:58
Artists ഉമാശങ്കർ ബുധൻ, 02/03/2022 - 17:45
Artists ഗണപതി ബുധൻ, 02/03/2022 - 17:43
Artists ബാലകൃഷ്ണ കമ്മത്ത് ബുധൻ, 02/03/2022 - 17:41
Lyric നീഹാരം ബുധൻ, 02/03/2022 - 16:57
Lyric താരുഴിയും തരള മിഴിതൻ Sat, 26/02/2022 - 07:18
Lyric പന്തല് കൂടി കളിക്കാൻ Mon, 08/11/2021 - 11:11
Artists രവി വാണിയംപാറ Sat, 06/11/2021 - 13:20
Lyric ലേലേ മാമ ലേലേ Sat, 06/11/2021 - 11:31
Lyric അന്തിപ്പൊൻവെട്ടം (M) വ്യാഴം, 26/08/2021 - 12:08
Lyric പാലും കുടമെടുത്ത് ബുധൻ, 30/06/2021 - 17:42
Artists പ്രശാന്ത് നാരായണൻ Mon, 17/05/2021 - 21:48

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തലവൻ Sun, 15/09/2024 - 19:55
ഹൃദയഗീതമായ് വ്യാഴം, 12/09/2024 - 15:46 രാഗം
തലവൻ ചൊവ്വ, 10/09/2024 - 21:20
തലവൻ ചൊവ്വ, 10/09/2024 - 21:17 അഭിനേതാക്കളെ ചേർത്തു
എന്തിഷ്ടമാണെനിക്കെന്നോ Sun, 08/09/2024 - 22:24 രാഗം
മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു Sun, 18/08/2024 - 18:53 രാഗം
അ ആ ഇ ഈ ബുധൻ, 17/07/2024 - 18:05 രാഗം
മുക്കുറ്റിച്ചാന്തണിയുന്നേ Sat, 13/07/2024 - 20:15 രാഗം
എന്തിത്ര വൈകി നീ സന്ധ്യേ വ്യാഴം, 11/07/2024 - 14:56 രാഗം
ജെയിംസ് ബോണ്ടിൻ ഡിറ്റോ Sat, 22/06/2024 - 19:48
ജെയിംസ് ബോണ്ടിൻ ഡിറ്റോ Sat, 22/06/2024 - 19:09
ജെയിംസ് ബോണ്ടിൻ ഡിറ്റോ Sat, 22/06/2024 - 19:09
ജെയിംസ് ബോണ്ടിൻ ഡിറ്റോ Sat, 22/06/2024 - 19:09
ആരറിവും താനേ വ്യാഴം, 20/06/2024 - 18:45
വാചസ്പതി വ്യാഴം, 20/06/2024 - 18:41
വാചസ്പതി വ്യാഴം, 20/06/2024 - 18:41
ആരറിവും താനേ വ്യാഴം, 20/06/2024 - 18:36
ആരറിവും താനേ വ്യാഴം, 20/06/2024 - 18:31
മലയോരതീരം ചൊവ്വ, 18/06/2024 - 21:02 രാഗം
മൊഴിയഴകും മിഴിയഴകും ചൊവ്വ, 18/06/2024 - 21:00 രാഗം
സപ്തസ്വരങ്ങളാടും ചൊവ്വ, 18/06/2024 - 20:57 രാഗം - ശ്രീരഞ്ജിനി മാറ്റി ആഭോഗി ആക്കി
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് - F Mon, 10/06/2024 - 21:38 രാഗം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് (M) Mon, 10/06/2024 - 21:37 രാഗം
അച്ഛനിനിയൊരുനാളും Mon, 10/06/2024 - 21:36 രാഗം
നീർത്തുള്ളികൾ തോരാതെ Sat, 08/06/2024 - 16:33 രാഗം
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം വെള്ളി, 07/06/2024 - 17:59 രാഗം
മംഗളങ്ങൾ വാരി കോരി ചൊരിയാം വ്യാഴം, 06/06/2024 - 17:18 രാഗം
കണ്ടാട്ടെ ഹിമഗിരി നിരകളിൽ വ്യാഴം, 30/05/2024 - 17:26 രാഗം
കരളിന്റെ നോവറിഞ്ഞാൽ ചൊവ്വ, 28/05/2024 - 17:21 രാഗം
കള്ളി പൂങ്കുയിലേ Mon, 27/05/2024 - 10:03 രാഗം
നാട്ടരങ്ങിലെ വെറും ചാറ്റുപാട്ട് Sat, 25/05/2024 - 21:12 രാഗം
അനുരാഗക്കിളിവാതിൽ വെള്ളി, 24/05/2024 - 21:12 രാഗം
സിരാപടലങ്ങള്‍ ബുധൻ, 22/05/2024 - 22:31 രാഗം
പറയാൻ മറന്ന - F ചൊവ്വ, 21/05/2024 - 18:05
ചെമ്പനിനീർ പൂവേ വെള്ളി, 17/05/2024 - 18:51 രാഗം
മനം മനം ബുധൻ, 15/05/2024 - 23:00
മനം മനം ബുധൻ, 15/05/2024 - 23:00
മനം മനം ബുധൻ, 15/05/2024 - 23:00
വിശ്വസാഗരച്ചിപ്പിയിൽ വീണ ചൊവ്വ, 14/05/2024 - 12:58 രാഗം
ഒരു കാതിലോല ഞാൻ കണ്ടീല Mon, 13/05/2024 - 11:48 രാഗം ശുദ്ധസാരംഗ് ചേർത്തു
നാഗരാദി എണ്ണയുണ്ട് വ്യാഴം, 09/05/2024 - 22:43 രാഗം
വെണ്ണിലാചന്ദനക്കിണ്ണം - D ചൊവ്വ, 07/05/2024 - 21:09 രാഗം
വെണ്ണിലാചന്ദനക്കിണ്ണം - F ചൊവ്വ, 07/05/2024 - 21:09 രാഗം
ദളവാത്തെരുവിലെ മച്ചാനേ Mon, 06/05/2024 - 17:55 വരികൾ ചേർത്തു
ദളവാത്തെരുവിലെ മച്ചാനേ Mon, 06/05/2024 - 16:27
ദളവാത്തെരുവിലെ മച്ചാനേ Mon, 06/05/2024 - 16:27
ദളവാത്തെരുവിലെ മച്ചാനേ Mon, 06/05/2024 - 16:27
യാമങ്ങൾ മെല്ലെച്ചൊല്ലും Sat, 04/05/2024 - 19:44 രാഗം
വേദത്തിലും ശ്രീരാഗത്തിലും Sat, 04/05/2024 - 09:01 രാഗം
വിഷ്ണുമായയിൽ പിറന്ന വ്യാഴം, 02/05/2024 - 07:39 രാഗം

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
അകത്തോ പുറത്തോ https://www.facebook.com/photo.php?fbid=2039173662775981&set=a.174154292611270.57312.100000501004395&type=3&theater