മധുരാജീവരാഗം മതിമറന്നു പാടും 

മിഴിക്കൂടിനുള്ളിൽ  വെയിൽപ്പൂവുണർന്നുവോ 
പുലർകാലമായെന്നറിഞ്ഞുവോ  
ഇളംമഞ്ഞുവാതിൽ പതുക്കെ തുറന്നുവോ 
മനസ്സൊന്നു മെല്ലെ പറന്നുവോ 
ഒരേ വാനിൽ ഏതേതു മേഘമായ് 
സദാ നീങ്ങും കഥകളായിരം 
മധുരാജീവരാഗം മതിമറന്നു പാടും 
കാതിനോരമായ് അറിയാതെയീണമായ്  
ചുവടറിഞ്ഞ താളം ചിറകു വീശി വേഗം 
നീലവാനിടം മതിമോഹസുന്ദരം 

വേനലാകെ നീരണിഞ്ഞ പോലെ 
മഴനൂലഴിഞ്ഞു മനസ്സറിഞ്ഞ പോലെ 
വിചാരമെന്തിനോ വസന്തമേകിയോ 
കിനാക്കളെത്രയോ അരികെ വന്നുവോ 
മെയ് തൊടുന്നു ശലഭമാരിയോ 
ഇനിയാരോ വിലോലം സമയമെന്നൊരാഴി മേൽ 
ഏതോ വഴി തിരഞ്ഞു താണുയർന്നുവോ 
മധുരാജീവരാഗം മതിമറന്നു പാടും 
കാതിനോരമായ് അറിയാതെയീണമായ് 
ചുവടറിഞ്ഞ താളം ചിറകു വീശി വേഗം 
നീലവാനിടം മതിമോഹസുന്ദരം 

കാറ്റ് മൂളി ശ്വാസമെന്ന പോലെ 
മറുവാക്ക് ചൊല്ലി എഴുതിയരെയാരെ 
സ്വരങ്ങളേകുമോ വിടർന്ന കൗതുകം 
സ്വയം മറന്നുവോ ഹൃദയസൗരഭം 
പെയ്തൊഴിഞ്ഞ പ്രണയമന്ത്രമോ 
ഋതുവോരോ നിറങ്ങൾ ഇതളെറിഞ്ഞ നാളുകൾ 
കാണാനിതിലെ വന്നു  കാത്തുനിന്നുവോ
മധുരാജീവരാഗം മതിമറന്നു പാടും 
കാതിനോരമായ് അറിയാതെയീണമായ് 
ചുവടറിഞ്ഞ താളം ചിറകു വീശി വേഗം 
നീലവാനിടം മതിമോഹസുന്ദരം
മധുരാജീവരാഗം മതിമറന്നു പാടും 
കാതിനോരമായ് അറിയാതെയീണമായ് 
ചുവടറിഞ്ഞ താളം ചിറകു വീശി വേഗം 
നീലവാനിടം മതിമോഹസുന്ദരം
നീലവാനിടം മതിമോഹസുന്ദരം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madhurajeevaragam

Additional Info

അനുബന്ധവർത്തമാനം