നിഴല് പോലെ കാത്തിടാം

നിഴല് പോലെ കാത്തിടാം കരളിനുള്ളിൽ ചേർത്തിടാം 
എന്നുമെൻ പൂവേ ..
നിഴല് പോലെ കാത്തിടാം കരളിനുള്ളിൽ ചേർത്തിടാം 
എന്നുമെൻ പൂവേ ..
എൻ കുഞ്ഞിളം പൂവേ..

കുഞ്ഞുനാവാലേ തേന്മൊഴിയുതിർക്കവേ 
കുഞ്ഞുകാലടികൾ നീ പിച്ചവെക്കവേ 
എന്റെയുള്ളിൽ നീയാം കനവു  മാത്രമായ് 
എന്റെയുള്ളിൽ നീയാം കനവു  മാത്രമായ് 
എന്നുമെൻറെ ജീവനിൽ നീ കുഞ്ഞുപൂവല്ലേ 

കുഞ്ഞുകൈക്കുമ്പിൾ എൻ നെഞ്ചിൽ വീഴവേ 
കണ്ണിനുള്ളിൽ നിൻ ചിരി പൂത്തിറങ്ങവേ 
നീ വളര്ന്നു പോകെ എൻ നെഞ്ച് വിങ്ങവേ 
നീ വളര്ന്നു പോകെ എൻ നെഞ്ച് വിങ്ങവേ 
കൂടെ എന്നും കാവലായി കൂട്ടിരുന്നീടാം 

നിഴല് പോലെ കാത്തിടാം കരളിനുള്ളിൽ ചേർത്തിടാം 
എന്നുമെൻ പൂവേ ..
എൻ കുഞ്ഞിളം പൂവേ..
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nizhalu pole kathidam