അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ
ആ..ആ..ആ..
അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ
അഭിവാദനത്തിന്റെ നിറമാലകൾ
ഇന്നലെ പാകിയ സ്വപ്നത്തിൻ നെൽച്ചെടി
ഇന്നു നിങ്ങൾക്കേകി കതിർമാലകൾ
(അനുമോദനത്തിന്റെ..)
മലരിലെ മധുവും മാനത്തെ വിധുവും
മനതാരിലൊന്നിക്കും കാലം
ഈ മധുവിധു കാലം (2)
വേനൽ വസന്തമായ് തോന്നുന്ന കാലം
കയ്പ്പും മധുരമായ് മാറുന്ന കാലമീ
മധുവിധു കാലം (അനുമോദനത്തിന്റെ..)
ഇരുവഴി വന്നൂ ഇണ ചേർന്നു പോകാൻ
ഇനി സ്നേഹ സാഗരം പൂകാൻ
ഈ സംഗമം ധന്യം (2)
കാലം കനിഞ്ഞതിൽ കല്യാണമാല്യം
ഉയരം താഴ്ച്ചയെ പുണരുന്ന ചിത്രമീ
സംഗമം ധന്യം
(അനുമോദനത്തിന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anumodanathinte poochendukal
Additional Info
ഗാനശാഖ: