കെട്ടിയ താലിക്ക്

കെട്ടിയ താലിക്ക് ഭാര്യയായ് ഞാൻ

പേറ്റു നോവറിയാതിന്നമ്മയായ്

ഉറ്റവളായ് തീർന്ന തങ്കമേ നീ

തൊട്ടതെല്ലാം പൊന്നായ് മാറുമേ (കെട്ടിയ..)

 

 

ആറ്റുകാൽ പൊങ്കാലയിട്ടു ഞാൻ എന്നും

നോറ്റ നോയമ്പിന്റെ പുണ്യമേ

ദേവി കനിഞ്ഞതീ മംഗല്യം

ദൈവത്തിൻ ദൈവം നിൻ സുന്ദരൻ (കെട്ടിയ..)

 

കുടിയേറും വീടിനി നിൻ വീട്

താലി കെട്ടിയോൻ ചൊല്ലിനി നിൻ ചൊല്ല് !

പൂമുഖം ചിരിയോടിരിക്കണം

പൂവുള്ളം വാടാതിരിക്കണം (കെട്ടിയ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kettiya thalikku

Additional Info