വെളിച്ചത്തിൻ സ്വർഗ്ഗവാതിൽ
വെളിച്ചത്തിൻ സ്വർഗ്ഗവാതിൽ തുറക്കും അമ്മ
വസന്തത്തിൻ വർണ്ണജാലം കാണും
അവളുടെ സങ്കല്പങ്ങൾ പറന്നൂ
മനം ആനന്ദകണ്ണീരിൽ നനഞ്ഞു (വെളിച്ചത്തിൻ..)
ഹൃദയവും വാടകക്കു ലഭിക്കുമീ ഭൂമിയിൽ
പണയമായ് നൽകിയവൾ കതിർമണ്ഡപം
മല പോലെ ചെകുത്താനെ വളർത്തുന്ന
ദൈവത്തിന്റെ നടയിലേക്കപ്പുറമോ
സ്ത്രീ ഹൃദയം സ്ത്രീ ഹൃദയം (വെളിച്ചത്തിൻ..)
വെളിച്ചവും ഇരുളാകും പഴയോലക്കൂട്ടിലെ
അടുക്കളയ്ക്കുള്ളിൽ നിന്നു ചിരിക്കുന്നവൾ (2)
ഇളം തളിർ ചില്ലകളെ കരയിക്കും കാറ്റലയിൽ
ലയിച്ചിതാ ചിരിയുടെ ഗദ്ഗദങ്ങൾ
ഗദ്ഗദങ്ങൾ (വെളിച്ചത്തിൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
velichathin swargathil
Additional Info
ഗാനശാഖ: