കനവേ മിഴിയിൽ

കനവേ മിഴിയിലുണരേ
നെഞ്ചാലെ വാനം പാടുമീണം കേൾക്കണേ
തിരികളാലേ വഴികളാകേ തെളിഞ്ഞു തൂവണേ
മേലാകേ ചേലാണേ

ഉടലുമേൽ ചിറകുകൾ വിരിഞ്ഞു വാനം തേടണേ
കടലുപോൽ കനവുകൾ ഉറഞ്ഞു തീരം മൂടണേ

ആകാശങ്ങളലയേ ഒരു കുഞ്ഞുകാറ്റ് പതിയേ
നിന്നോടോതി മറയേ പിറന്നൂരു നിന്റെ നിധിയേ
ഈ വെയിലു വഴിയാകേ പൂത്ത മരമാണേ
നീയുമെന്റെ കൂടെയില്ലേ തണൽ വരെ

ഉടലുമേൽ ചിറകുകൾ വിരിഞ്ഞു വാനം തേടണേ
കടലുപോൽ കനവുകൾ ഉറഞ്ഞു തീരം മൂടണേ

കനവേ മിഴിയിലുണരേ
നെഞ്ചാലെ വാനം പാടുമീണം കേൾക്കണേ
തിരികളാലേ വഴികളാകേ തെളിഞ്ഞു തൂവണേ
മേലാകേ ചേലാണേ

ഉടലുമേൽ ചിറകുകൾ വിരിഞ്ഞു വാനം തേടണേ
കടലുപോൽ കനവുകൾ ഉറഞ്ഞു തീരം മൂടണേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanave mizhiyil