നാട്ടുപപ്പടം

പട്ടംകേറ്റിട്ടറ്റംകെട്ടീയീമുറ്റംചുറ്റി ട്ടാ 
പൊട്ട്തൊട്ടൊരുവട്ടപോലെൻറെ ചുറ്റും ചുറ്റി ട്ടാ 

നാട്ടുപ്പപ്പടം 
ചുട്ടന്നുകൂട്ടണമെട്ടണ്ണം  
തട്ടണപെട്ടെന്നുപൊട്ടണം 
പാട്ടുമീട്ടണകുട്ടികളെട്ടണയിട്ടുക്കളിച്ചാ 

കാട്ടുതോടിന്റെയപ്പുറമെത്തണം 
പട്ടണം ചുറ്റണം , കൊട്ടകയെത്തണം 
ചോറ്റുപാത്തറമുത്തിക്കുടിക്കണകണ്ടുപ്പിടിച്ചാ.. 

പിള്ളേരേ 
വാന്നേ 
വിണ്ണെല്ലാം 
ചോന്നേ 
പിള്ളേരേ 
വാന്നേ

യേ ല്ലേ ല്ലേ
യേ ല്ലേ ല്ലേ
യേ ല്ലേ ല്ലേ
യേ ല്ലേ  യേ ല്ലേ ല്ലേ (2)

വാക്കെല്ലാം കൂട്ടിക്കെട്ടണ
പുസ്തകത്താള് 

ചോക്കെല്ലാം വെള്ളപൂശണ
സ്ളേറ്റുകല്ലുകള് 

പാത്തുനിന്ന നിന്നെ 
എണ്ണിനോക്കി കണ്ടേ 
പൂത്ത മാവേൽ 
ഊർന്നിറങ്ങണയന്നേ 

കാറ്റുപോലെ വന്നേ 
കനകാമ്പരത്തിൻ കമ്പേൽ 
ആഴ്ച്ചതോറും നേർച്ചപോലെ നീയേ

യേ ല്ലേ ല്ലേ
യേ ല്ലേ ല്ലേ
യേ ല്ലേ ല്ലേ
യേ ല്ലേ  യേ ല്ലേ ല്ലേ (2)

കലപിലയെന്ന് തകിലെ 
തലപെരുക്കണ പുകിലെ 
കായാലോളത്തിനെതിരെ 
തോണിനീളണിതകലെ 

തകിട തകിട താന തകിട
തകിട തകിട താന ത (2) 

വെയിലെത്തൊന്നാകെ 
പിന്നാലെവായെ 
മൈതാനത്താകെ 
പൊന്നും പൊടിയായെ

യേ ല്ലേ ല്ലേ
യേ ല്ലേ ല്ലേ
യേ ല്ലേ ല്ലേ
യേ ല്ലേ  യേ ല്ലേ ല്ലേ (2)

ബാറ്റും,പൊതിബോളും 
ഒത്താണെങ്കിൽ  ചെത്താണെ 
മേട്ടിൽ, മരമൂട്ടിൽ 
മൈതാനങ്ങൾ സെറ്റാണെ 

കേട്ടേ   
കഴമേലെയേറാൻ നിക്കാതെ 
വിട്ടേ 
പകലെറേതാഴാൻ നിക്കാതെ  

പാടത്തുപാർത്തെ 
ക്ളാസ്സില്ലന്നോർത്തേ 
തീരത്തുമീനെകോരികൊണ്ടാർത്തെ

യേ ല്ലേ ല്ലേ
യേ ല്ലേ ല്ലേ
യേ ല്ലേ ല്ലേ
യേ ല്ലേ  യേ ല്ലേ ല്ലേ (2)

വാക്കെല്ലാം കൂട്ടിക്കെട്ടണ
പുസ്തകത്താള് 

ചോക്കെല്ലാം വെള്ളപൂശണ
സ്ളേറ്റുകല്ലുകള് 

പാത്തുനിന്ന നിന്നെ 
എണ്ണിനോക്കി കണ്ടേ 
പൂത്ത മാവേൽ 
ഊർന്നിറങ്ങണയന്നേ 

കാറ്റുപോലെ വന്നേ 
കനകാമ്പരത്തിൻ കമ്പേൽ 
ആഴ്ച്ചതോറും നേർച്ചപോലെ നീയേ

യേ ല്ലേ ല്ലേ
യേ ല്ലേ ല്ലേ
യേ ല്ലേ ല്ലേ
യേ ല്ലേ  യേ ല്ലേ ല്ലേ (2)

നാട്ടുപ്പപ്പടം 
ചുട്ടന്നുകൂട്ടണമെട്ടണ്ണം  
തട്ടണപെട്ടെന്നുപൊട്ടണം 
പാട്ടുമീട്ടണകുട്ടികളെട്ടണയിട്ടുക്കളിച്ചാ 

കാട്ടുതോടിന്റെയപ്പുറമെത്തണം 
പട്ടണം ചുറ്റണം , കൊട്ടകയെത്തണം 
ചോറ്റുപാത്തറമുത്തിക്കുടിക്കണകണ്ടുപ്പിടിച്ചാ.. 

പിള്ളേരേ 
വാന്നേ 
വിണ്ണെല്ലാം 
ചോന്നേ 
പിള്ളേരേ 
വാന്നേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nattupappadam