തിരുനക്കരത്തേവരേ
തിരുനക്കരത്തേവരേ
തിരുനെറ്റിക്കണ്ണിലും അമൃതേന്ദുകിരണത്തിൻ തിരിനീട്ടും കരുണാംബുധേ
തരികെന്നും ചരണാഭയം നിത്യ ശരണം നിൻ ചരണാംബുജം

നന്ദിതൻ ചാരത്ത് വെൺതെച്ചിത്തണലത്ത് നന്ദിതനായ്‌മേവും ചന്ദ്രാങ്കിതാ

വിശ്വത്തിനൊക്കെയും വിശ്വാസമൂര്‍ത്തിയും ആശ്വാസദീപ്തിയും നീയല്ലയോ വിഭോ
ആശ്വാസദീപ്തിയും നീയല്ലയോ
ശിവയോടും പ്രിയപുത്രന്മാരോടുമൊരുമിച്ച് ശിവരൂപിയായ്‌വാഴും ഭവനാശനാ

ആരാധിച്ചീടുന്നോര്‍ക്കാധാര ശക്തിയും ആരായും മുക്തിയും നീയല്ലയോ പ്രഭോ
ആരായും മുക്തിയും നീയല്ലയോ