ദക്ഷിണകാശിയാം കൊട്ടിയൂർ വാണീടും

ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിൻ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി

ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ തെളിനീരിൽ നീരാടി വരുന്നു ഞങ്ങൾ

അമൃതാംശുകലചൂടും പുരിജടാശകലം നീ അടിയങ്ങൾ‌ക്കോടപ്പൂവായ് നൽകേണേ
അടിയങ്ങൾ‌ക്കോടപ്പൂവായേകണേ

തപ്‌തഹൃദന്തങ്ങളിൽ ഭക്‍തിയാം നെയ്യുമായ് എത്തുന്നു മണിത്തറ മുന്നിൽ ഞങ്ങൾ

തൃപ്പദാര്‍ച്ചിതമാമീ ജീവിത ഹവിസ്സുകൾ തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ
തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ

ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിൻ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി
ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിൻ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യജ്ഞഭൂമി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dakshina kashiyam

Additional Info

അനുബന്ധവർത്തമാനം