തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണേ ഞാൻ നിൻ പൊൻകിരണങ്ങളേൽക്കേ
മൃത്യുഞ്ജയ നൃത്തോത്സുക രത്നോജ്വലപാണേ
മുക്തിപ്രദ ഭക്തപ്രിയ പരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി
തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണെ ഞാൻ നിൻ പൊൻകിരണങ്ങളേൽക്കേ
അമൃതും വിഷവും ചേരും ശ്രീനീലകണ്‌ഠാ
അണിയും തീയും നീരും നീ ശൈലകാന്താ
അമൃതും വിഷവും ചേരും ശ്രീനീലകണ്‌ഠാ
അണിയും തീയും നീരും നീ ശൈലകാന്താ
സുഖവും ദുഃഖവുമെല്ലാം ഒരു പോലെതാങ്ങാൻ
സകലേശാ കൃപയെന്നിൽ ചൊരിയേണമെന്നും
നീ കനിയേണെയെന്നും
തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണേ ഞാൻ നിൻ പൊൻകിരണങ്ങളേൽക്കേ
മടിയാതുടലുംപാതി നൽകുന്ന രുദ്രാ
യമനെപ്പോലുംവെല്ലും പാതാഗദാര്‍ദ്രാ
മടിയാതുടലുംപാതി നൽകുന്ന രുദ്രാ
യമനെപ്പോലുംവെല്ലും പാതാഗദാര്‍ദ്രാ
ഇഹവും പരവും എന്റെ തുണയായി തീരാൻ
പരമേശാ പദയുഗ്മം പണിയുന്നു എന്നും
ഞാൻ പണിയുന്നു എന്നും
തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണേ ഞാൻ നിൻ പൊൻകിരണങ്ങളേൽക്കേ
മൃത്യുഞ്ജയ നൃത്തോത്സുക രത്നോജ്വലപാണേ
മുക്തിപ്രദ ഭക്തപ്രിയ പരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി