തിരുവൈക്കത്തപ്പനെ തൃക്കൺ പാർക്കുവാൻ
തിരുവൈക്കത്തപ്പനെ തൃക്കൺപാര്‍ക്കുവാൻ ഒരു തങ്കത്താലത്തിൽ പൂക്കളുമായ്
വ്യാഘ്രപാദത്തറതന്നിൽ എഴുന്നുള്ളീ വൃശ്ചികമാസത്തിൽ പുണ്യാഷ്‌ടമീ
വൃശ്ചികമാസത്തിൽ ധന്യാഷ്‌ടമീ

ആത്മജൻ അസുരരെ നിഗ്രഹിച്ചെത്തീടാൻ ആത്മാധിനാഥനിന്നൂ ഉപവാസം
ആത്മജൻ അസുരരെ നിഗ്രഹിച്ചെത്തീടാൻ ആത്മാധിനാധനിന്നൂ ഉപവാസം
പ്രാതനുണ്ടാനന്ദ ദര്‍ശനത്തിന്നെത്തീ പ്രാര്‍ത്ഥിക്കുമോരോടോ മന്ദഹാസം
ശങ്കരാഭരണമാം മുഗ്ദഹാസം.
തിരുവൈക്കത്തപ്പനെ തൃക്കൺപാര്‍ക്കുവാൻ ഒരു തങ്കത്താലത്തിൽ പൂക്കളുമായ്
രോഹിണീപൊൻനാളിൽ രുദ്രനും ഗൌരിക്കും വേലനുമൊരുമിച്ച് അമൃതേത്ത്

കൂടിപൂജയ്ക്കന്ന് കൂടുന്നവര്‍ക്കൊക്കെ കൂടീടും അനുദിനം സദ്‌സമ്പത്ത്
കൂടീടും അനുപമ സദ്‌സമ്പത്ത്