എട്ടുദിക്‍പാലരും മുട്ടുകുത്തിത്തൊഴും

എട്ടുദിക്‍പാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂര്‍‌ത്തേ

അഷ്ടമൂര്‍‌ത്തേ ചണ്ഡതാണ്ഡവമാടീടും  അണ്ഡകടാഹ സമ്രട്ടേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ
എട്ടുദിക്‍പാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂര്‍‌ത്തേ

മണ്ഡന മണ്ഡലത്തോടെ നീ ആസ്ഥാനമണ്ഡപത്തിൽ വരും നേരം

ഏഴരപ്പൊന്നാ‍നയാനയിക്കും നിന്നെ ഏഴീരുലകും നമിപ്പൂ
നിന്നെ ഏഴീരുലകും നമിപ്പൂ
എട്ടുദിക്‍പാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂര്‍‌ത്തേ

വില്ലുതീര്‍‌ത്ഥത്തിൽകുളിച്ചു തൃപ്പാദത്തിൽ വില്വപത്രങ്ങളര്‍‌പ്പീച്ചൂ

കമ്രദ്യുതിയെഴും ബ്രഹ്മമേ മുന്നിൽഞാൻ നമ്രശിരസ്‌കനായ് നിൽപ്പൂ
ഇന്നും നമ്രശിരസ്‌കനായ് നിൽപ്പൂ
എട്ടുദിക്‍പാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂര്‍‌ത്തേ
അഷ്ടമൂര്‍‌ത്തേ ചണ്ഡതാണ്ഡവമടീടും  അണ്ഡകടാഹ സമ്രട്ടേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ettudikpalarum

Additional Info