ഋഷിനാഗക്കുളത്തപ്പാ ശരണം

ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം

പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽ‌നയനാ ശരണം
ഗിരികന്യാരമണാ ശരണം

പാശുപതാസ്‌ത്രം പാര്‍ത്ഥനു നൽകിയ പശുപതിയല്ലേ നീ

ദേവലനെന്നൊരക്കേവലബാലനെ ദേവനാക്കിയ മഹാദേവനല്ലേ

എന്നെന്നും നിൻ‌മുന്നിൽ വന്നൊന്നു തൊഴുതീടാൻ  
എന്നെ നീ അനുവദിക്കില്ലേ ശംഭോ
എന്നെ നീ അനുഗ്രഹിക്കില്ലേ
ശംഭോ ശങ്കര ഗൌരീശങ്കര സര്‍വ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ശംഭോ ശങ്കര ഗൌരീശങ്കര സര്‍വ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽ‌നയനാ ശരണം
ഗിരികന്യാരമണാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം

പശ്ചിമഗംഗാദര്‍ശനം‌കൊള്ളും നീ പഞ്ചാബ്‌ജപുരത്തിൻ പുണ്യം

വരദാഭയങ്ങളുമായ്‌മേവും നിൻ കാൽ‌ക്കൽ വരുവാൻ‌കഴിഞ്ഞാലേ ഭാഗ്യം

തൃപ്പാദപത്മത്തിലാത്മാര്‍പ്പണംചെയ്‌ത പുഷ്‌പങ്ങൾ തൻ ജന്മം ധന്യം ശംഭോ
കല്പാന്തസൌരഭ്യപൂര്‍‌ണ്ണം
ശംഭോ ശങ്കര ഗൌരീശങ്കര സര്‍വ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ശംഭോ ശങ്കര ഗൌരീശങ്കര സര്‍വ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽ‌നയനാ ശരണം
ഗിരികന്യാരമണാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (2 votes)
Rishinagakulathappa saranam

Additional Info