വടക്കുംനാഥാ സർവ്വം നടത്തും നാഥാ

വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ

സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..

പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ

അഭംഗുരം പൊഴിയുംനിൻ പ്രഭയാൽതൃശ്ശിവപുരീ അഭമമാകും തെക്കൻ കൈലമായി
എന്നും ശുഭമെങ്ങും വിളങ്ങീടും ശൈലമായീ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ

ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്‌

പ്രദോഷവൃതവും നോറ്റ് ഘൃതാഭിഷേകവും ചെയ്ത് പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്‌
ഭക്തര്‍‍ പ്രപഞ്ചദുഃഖാബ്‌ധിതാണ്ടി മറുതീരത്ത്‌
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Vadakkumnatha

Additional Info

അനുബന്ധവർത്തമാനം