പവിഴമന്ദാരപ്പൂക്കൾ

പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ
വിധു വിലോലമാം രാവിതിൻ മാറിലാ
നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ
വരുവതിന്തെനായ് വശ്യ ഗാത്രിയായ്

പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ
വിധു വിലോലമാം രാവിതിൻ മാറിലാ
നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ
വരുവതിന്തെനായ് വശ്യ ഗാത്രിയായ്

തൊടുവിരലിൽ തളിരാമ്പൽ തൊടും നേരം
അതി വിമൂകമായ് മൂടും മിഴിപ്പൂവിൽ
അലസമായൊരു പാതിരാക്കാറ്റുപോൽ
പ്രിയസഖി നിന്നെ ഞാൻ പുൽകിടുന്നുവോ

പദമിടറും പുഴവക്കിലെ പായലിൽ
പഴയൊരു പാട്ടിൻ്റെ ചിന്തുകൾ തേടവേ
നിർലജ്ജമയൊരു സ്വപ്നാടനത്തിലായ്
തളരുമെങ്കിലോ ഞാൻ നിൻ്റെ ചോലയിൽ
പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ
വിധു വിലോലമാം രാവിതിൻ മാറിലാ
നനഞ്ഞു തോരുമീ വിണ്ണിൻ ദലങ്ങളിൽ
വരുവതിന്തെനായ് വശ്യ ഗാത്രിയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Pavizha Mandara

Additional Info

Year: 
2021

അനുബന്ധവർത്തമാനം