രാജ്‌കുമാർ രാധാകൃഷ്ണൻ

Rajkumar Radhakrishnan

എറണാംകുളം ജില്ലയിലെ ആലുവ സ്വദേശിയാണ് രാജ്കുമാർ രാധാകൃഷ്ണൻ. കുട്ടിക്കാലം മുതൽക്കേ സംഗീതത്തോട് താത്പര്യമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ മൂലം അദ്ദേഹത്തിന് കാര്യമായി സംഗീതം അഭ്യസിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഡിഗ്രി കാലഘട്ടത്തിൽ പതിനൊന്ന് മാസത്തോളം കലാഭവനിൽ നിന്നും സംഗീതം പഠിച്ചിരുന്നു. കൂടാതെ മാമങ്കലം മധുസൂദനൻ മാസ്റ്റരുടെ അടുത്തുനിന്നും അഞ്ച് മാസം സംഗീതം അഭ്യസിക്കുകയും ചെയ്തു  അൽ അമീൻ കോളേജിൽ ബികോമിന് പഠിക്കുമ്പോളാണ് രാജ്കുമാർ ആദ്യമായി ഗാനമേളയ്ക്ക് പാടുന്നത്. ബികോം കഴിഞ്ഞതിനുശേഷം ജോലിയിൽ പ്രവേശിക്കുകയും വിവാഹിതനാകുകയും ചെയ്ത രാജ് കുമാർ സംഗീത ലോകത്തുനിന്നും വിട്ട് നിന്ന് ഭാര്യയും കുട്ടികളുമായി കുടുംബ ജീവിതം നയിക്കുകയായിരുന്നു.

ആ സമയത്താണ് സ്മ്യൂൾ ആപ്പ് തരംഗമാകുന്നത്. കുടുംബ സദസ്സുകളിൽ മാത്രം പാടിയിരുന്ന രാജ്കുമാർ സ്മ്യൂളിൽ പാടാൻ തുടങ്ങിയതോടെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. താമസിയാതെ ജോലി രാജിവെച്ച് പൂർണമായും സംഗീതലോകത്തേയ്ക്കിറങ്ങുകയും ഗാനമേളകളിലൊക്കെ പാടാൻ തുടങ്ങുകയും ചെയ്തു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീജയുമായുള്ള പരിചയം രാജ്കുമാറിനെ ഡബ്ബിംഗിലേയ്ക്കും എത്തിച്ചു. സീരിയലുകൾക്കാണ് പ്രധാനമായും ഡബ്ബ് ചെയ്തിരുന്നത്. ഒരു കന്നഡ ചിത്രത്തിനു വേണ്ടിയും രാജ്കുമാർ ഡബ്ബ് ചെയ്തിട്ടുണ്ട്. ഡബ്ബിംഗ് പാട്ടിനെ ബാധിക്കുമെന്ന് തോന്നിയതിനാൽ ഡബ്ബിംഗ് രംഗത്തുനിന്നും അദ്ദേഹം താമസിയാതെ പിന്മാറി. കവർ സോംഗുകളിലൂടെ പ്രശസ്തിനേടിയിരുന്ന രാജ്കുമാറിന് മോഹൻലാൽ ചിത്രം ആറാട്ട്, അനൂപ് മേനോൻ ചിത്രം പത്മവരാൽ  എന്നീ സിനിമകളിൽ പാടാനുള്ള അവസരം ലഭിച്ചു. പത്മയിൽ നാല് ഗാനങ്ങൾ ആലപിച്ച രാജ് കുമാർ ആ സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ട്വന്റി വൺ ഗ്രാംസ്എൽ എന്നീ സിനിമകളിലും രാജ്കുമാർ രാധാകൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്