മൗനത്തിൻ പൂങ്കവിളിൽ

മൗനത്തിൻ പൂങ്കവിളിൽ
നാണത്തിൻ്റെ മുല്ലമലർക്കൊടിയോ
വാതിൽക്കൽ വന്നൊളിക്കും
പൂവെയിലിൻ തങ്കച്ചിലമ്പൊലിയോ
വിണ്ണിൽ പായും, മിന്നൽ നാളം 
നിന്നനുരാഗം പെയ്യും നേരം
ആരോരുമറിയാതെ  കാലങ്ങളറിയാതെ 
നെഞ്ചിൽ നോവായ് എന്നും

മൗനത്തിൻ പൂങ്കവിളിൽ
നാണത്തിൻ്റെ മുല്ലമലർക്കൊടിയോ

കാതോരമെത്തുന്ന പാട്ടിൽ
നീ തേടുന്ന ഗന്ധർവ്വനാദം
മെയ്യോരമലിയുന്ന മഞ്ഞിൽ
നീ അറിയുന്ന കൽഹാര ഗന്ധം 
വിണ്ണിൽ തുഷാരം പൊഴിയുന്ന നേരം സിന്ദൂരരേണുവിൽ 
ഒന്നായ് അലിയും വിമൂകം

മൗനത്തിൻ പൂങ്കവിളിൽ
നാണത്തിൻ്റെ മുല്ലമലർക്കൊടിയോ
വാതിൽക്കൽ വന്നൊളിക്കും
പൂവെയിലിൻ തങ്കച്ചിലമ്പൊലിയോ
വിണ്ണിൽ പായും, മിന്നൽ നാളം 
നിന്നനുരാഗം പെയ്യും നേരം
ആരോരുമറിയാതെ  കാലങ്ങളറിയാതെ 
നെഞ്ചിൽ നോവായ് എന്നും

മൗനത്തിൻ പൂങ്കവിളിൽ
നാണത്തിൻ്റെ മുല്ലമലർക്കൊടിയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mounathin Poonkavilil