മന്ദസമീരനിൽ
Music:
Lyricist:
Singer:
Raaga:
Film/album:
മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം നീ..
ജനുവരി കുളിർ ചന്ദ്രികമുകരും ജലതരംഗം നീ..
ശിലകൾതാനേ ശില്പമാകും സൗകുമാര്യം നീ - സ്വപ്ന സൗകുമാര്യം നീ..നിറയും എന്നിൽ നിറയും നിന്റെ
നീഹാരാർദ്രമാം അംഗരാഗം - അംഗരാഗം....
മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം നീ..
മദന നർത്തന ശാലയിലുണരും മൃദുമൃദംഗം നീ..
പ്രണയഭൃംഗംചുണ്ടിൽമുത്തും പാനപാത്രംനീ..
പുഷ്പപാനപാത്രം നീ ..
അലിയും എന്നിൽ അലിയുംനിന്റെ അന്യാധീനമാം അഭിനിവേശം - അഭിനിവേശം..
മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം നീ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mandasameeranil
Additional Info
ഗാനശാഖ: