ക്ഷണക്കത്ത്
പാർവ്വതിയും വിവേകും തമ്മിലുള്ള ഗാഢമായ പ്രണയവും ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും അവരുടെ പ്രണയത്തെ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതുമാണ് സിനിമയുടെ പ്രമേയം.
Actors & Characters
Actors | Character |
---|---|
Main Crew
കഥ സംഗ്രഹം
തുടർപഠനത്തിനായി വിദേശത്തു നിന്നും കേരളത്തിലെ ഒരു കോളേജിൽ എത്തിയതാണ് പാർവതി. കുറച്ച് ഉൾവലിഞ്ഞ പ്രകൃതമാണ് അവളുടേത്. അവളുടെ അച്ഛൻ എസ്.കെ. നായർ (ഉമ്മർ) ദുബായിൽ ബിസിനെസ്സ് ചെയ്യുന്നു. അമ്മയാവട്ടെ നാട്ടിൽ ക്ലബ്ബ്കളും മറ്റു സോഷ്യൽ ആക്ടിവിറ്റീസുമായി തിരക്കിലാണ്. കുറച്ചു സങ്കീർണമായ ബന്ധമാണ് അവൾക്ക് കാർക്കശ്യക്കാരിയായ തൻ്റെ അമ്മയോടുള്ളത് . കുസൃതികളായ രണ്ടു അനിയന്മാരാണ് അവളുടെ ഏക ആശ്വാസം.
പാർവതിയുടെ അയൽക്കാരനാണ് വിവേക്. വിവേകിൻറെ അച്ഛൻ(തിലകൻ) അവിടുത്തെ ലൈബ്രറിറിയിൽ ജോലി ചെയ്യുന്നു. അമ്മ(കവിയൂർ പൊന്നമ്മ) വീട്ടമ്മയാണ്. പാർവതിയുമായുള്ള ആദ്യ കാഴ്ചയിൽ തന്നെ വിവേക് അവളോട് പ്രണയത്തിലാവുന്നു. തൻ്റെ ട്യൂഷൻ മാഷിൻ്റെയും മൂന്നു സുഹൃത്തുക്കളുടെയും സഹായത്തോടെ ഇരുവരുടെയും പ്രണയം ശക്തമാകുന്നു.
ഇവരുടെ പ്രണയത്തെക്കുറിച്ചു അറിയുന്ന പാർവതിയുടെ അമ്മ, അതിനെ ശക്തമായി എതിർക്കുന്നു. പാർവതിയെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കുകയും, പരിചയത്തിലുള്ള പോലീസ് സുഹൃത്തിനെക്കൊണ്ട് വിവേകിനെ സ്റ്റേഷനിൽ വിളിച്ചു വിരട്ടുകയും ചെയ്യുന്നു. എന്നാൽ ഇരുവരും വീണ്ടും പ്രണയം തുടരുന്നു. വിവേകിനെ പാർവതിയുടെ അമ്മയുടെ ബന്ധു അവരുടെ നിർദ്ദേശപ്രകാരം മർദ്ദിച്ചവശനാക്കുന്നു. തുടർന്ന് അവളോടൊപ്പം ഒളിച്ചോടാൻ വിവേക് പദ്ധതിയിടുന്നു. എന്നാൽ പ്രായോഗിക വശങ്ങൾ പറഞ്ഞു മനസ്സിലാക്കി മാഷ് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു.
വിഷം കഴിച്ചു ആത്മഹത്യക്കു ശ്രമിച്ച പാർവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. വിഷം മേടിച്ചു കൊടുത്തു കൊല്ലാൻ ശ്രമിച്ചുവെന്ന കള്ളപ്പരാതിയിൽ വിവേകിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുന്നു. എന്നാൽ, അമ്മയുടെ ഭീഷണി വകവയ്ക്കാതെ, വിവേക് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പാർവതി കോടതിയെ ബോധ്യപ്പെടുത്തുന്നു. കോടതി വിവേകിനെ കുറ്റവിമുക്തനാക്കുന്നു. പാർവതിയുടെ അമ്മയുടെ സ്വാധീനത്താൽ മാഷിന് വാടക വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നു. പാർവതിയെ അവളുടെ എതിർപ്പുകളെ അവഗണിച്ചു ദുബൈയിലേക്ക് കൊണ്ട് പോകുന്നു.
പാർവ്വതിയുടെ അച്ഛൻ എസ്.കെ. നായർ നാട്ടിലെത്തി വിവേകിനെയും കുടുംബത്തെയും കാണുന്നു. വിവേകിന് പാർവതി കൊടുത്തു വിട്ട ഒരു എഴുത്തും കൈമാറുന്നു. പഠനം പൂർത്തിയാക്കി ജോലി കിട്ടിയിട്ടു, രണ്ടാളുടെയും ബന്ധം നിലനിൽക്കുകയാണെങ്കിൽ, വിവാഹത്തെക്കുറിച്ചു ആലോചിക്കാമെന്നു പറഞ്ഞു രണ്ടു കുടുംബങ്ങളും പിരിയുന്നു. നായരോടൊപ്പം പാർവതിയുടെ കുടുംബവും ദുബായിലേക്ക് പോകുന്നു.
വിവേക് പാർവതിക്ക് എഴുത്തുകൾ എഴുതിക്കൊണ്ടേയിരിക്കുന്നു. എന്നാൽ പാർവതിയുടെ മറുപടികൾ വരുന്നില്ല. വിവേക് അസ്വസ്ഥനാകുന്നു. അങ്ങനെയിരിക്കെ മൂന്നു മാസങ്ങൾക്കു ശേഷം ആദ്യമായി പാർവതിയുടെ ഒരു എഴുത്തു വിവേകിന് കിട്ടുന്നു. അതിൽ മറ്റൊരാളുമായുള്ള അവളുടെ വിവാഹക്ഷണക്കത്തായിരുന്നു. ഇതറിഞ്ഞ വിവേകിൻ്റെ അമ്മ രോഗാതുരയാവുകയും തുടർന്ന് മരിക്കുകയും ചെയ്യുന്നു. വിവേകിനെക്കാണാൻ പാർവതി നാട്ടിലെത്തുന്നു. അമ്മയുടെ മരണത്തിനു കാരണക്കാരി പാർവതിയാണെന്നു വിവേക് കരുതുന്നു. അവളോടുള്ള ദേഷ്യത്തിൽ അവൻ, അവരൊരുമിച്ചുള്ള ഫോട്ടോ കത്തിക്കുകയും, അവരുടെ പ്രണയത്തിൻ്റെ ഓർമക്കായി സൂക്ഷിച്ചിരുന്ന മ്യൂസിക് വാച്ചു അവളുടെ മുൻപിലിട്ടു ചവിട്ടിപ്പൊട്ടിക്കുകയും ചെയ്യുന്നു. ഹൃദയം തകർന്ന പാർവതി ബോട്ട് ഹൗസിലേക്കു പോകുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |