താംതകതകിട ധീംതകതകിട

താംതകതകിട ധീംതകതകിട തോം
പൊന്‍‌പദമിളകി വിണ്‍‌തിര കുളിരവേ
താംതകതകിട ധീംതകതകിട തോം
ചെന്തളിരിളകി മര്‍മ്മരമുതിരവേ
ആലോലം നിറമാടും പൂമാനം
കളിപ്പന്തുമായ് മനം പാടുന്നു
(താംതകതകിട...)

തൂവാനിലോടുന്ന വര്‍ണ്ണമേഘമേ
ആരോമലാളിന്റെ ദൂതുമായ് വരൂ
മാനോടും മേടിന്ന് മേലെയായ്
മാവേലിക്കാവിന്ന് താഴെയായ്
നീയും കേട്ടോ പൂവിളികള്‍
കളിപ്പന്തുമായ് മനം തേടുന്നു
(താംതകതകിട...)

ചേതോവികാരങ്ങള്‍ മാധവങ്ങളായ്
മണ്‍‌വീണയേന്തുന്ന പാര്‍വ്വണങ്ങളായ്
കണ്‍‌മുന്നിലാടുന്ന പൂവനം
കാണാന്‍ കൊതിക്കുന്നു യൗവ്വനം
മൗനം മായും കാമനയില്‍
കളിപ്പന്തുമായ് മനം പാടുന്നു
(താംതകതകിട...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thamthakathakida