മംഗളങ്ങളരുളും
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ..
അനുരാഗമോലും കിനാവിൽ
കിളി പാടുന്നതപരാധമാണോ
ഇരുളിൽ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോ
ഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോ
നിഴലായ് നിലാവിൻ മാറിൽ വീഴാൻ
വെറുതേയൊരുങ്ങുമ്പോഴും...
(മംഗളങ്ങളരുളും)
വരവർണ്ണമണിയും വസന്തം
പ്രിയരാഗം കവർന്നേപോയ്
അഴകിൻ നിറച്ചാന്തുമായിനിയും
മഴവില്ലും അകലേ മറഞ്ഞു
നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
ഏകാകിയായി ഞാൻ പാടാൻ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ
(മംഗളങ്ങളരുളും)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
mangalangalarulum