സല്ലാപം കവിതയായ്
സല്ലാപം കവിതയായ്
അല ഞൊറികൾ ഓരോരോ കഥകളായ്
കഥയിൽ അവൾ മാലാഖയായ്
നിലാ പൂക്കൾ വീണ മഞ്ജീരമായ്
നിശാഗന്ധി തൻ കൈവല്യമായ് രാഗമായ് മെല്ലെ (സല്ലാപം കവിത...)
ഈണങ്ങൾ പൂവണിയും ആലാപം
നായകനിൽ ആമോദ സന്ദേശമായ്
രാജാങ്കനങ്ങൾക്ക് ദൂരെയായ്
സമ്മോഹനം പോലെ സാന്ദ്രമായ്
ആരോ കാതിൽ മന്ദമോതുമൊരു (സല്ലാപം കവിത...)
മീനോടും കൈ വഴിയിൽ ഉന്മാദം
താവിടും അലങ്കാര കല്ലോലമായ്
മണ്ണിൽ മണം പോലും ആർദ്രമായ്
സംഗീതമായ് മൌന സംഗമം
ഏതോ താളം ഉള്ളിലേകുമൊരു..(സല്ലാപം കവിത...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
sallapam kavithayay