ഗിരിജ രഘുറാം

Girija Raghuram
ഗിരിജ-നൃത്തസംവിധാനം-ചിത്രം
ഗിരിജ രഘുറാം (നൃത്തം)

വൈക്കം സ്വദേശിയായ ഗോപാലിന്റെയും പാലക്കാട്ടുകാരിയായ സരോജിനിയുടേയും മകളായ ഗിരിജ മലയാളത്തിലല്ല, തമിഴ്, തെലുങ്ക് സിനിമകളിലാണ് ഏറെ പ്രശസ്ത. പതിനഞ്ചാം വയസ്സിൽ പ്രശസ്തനായ ഡാൻസ് മാസ്റ്റർ തങ്കപ്പന്റെ കീഴിൽ നൃത്തം അഭ്യസിച്ച് തുടങ്ങി. കമലഹാസൻ , രഘുറാം തുടങ്ങിയവരും തങ്കപ്പൻ മാസ്റ്ററിന്റെ ശിഷ്യരായിരുന്നു അക്കാലത്ത്. രഘുറാമിനെ വിവാഹം കഴിച്ച ഗിരിജ തുടർന്ന് രഘുറാമുമൊത്ത് നൃത്തസംവിധാനം ചെയ്ത് തുടങ്ങി. ആദ്യ കുഞ്ഞിന്റെ ജനനശേഷം സ്വതന്ത്രനൃത്ത സംവിധായികയായി പ്രവർത്തിച്ച് തുടങ്ങി.തെലുങ്കിലായിരുന്നു തുടക്കമെങ്കിലും തമിഴ് സിനിമയലാണ് ഗിരിജ ഏറെ പ്രശസ്തയായത്. തമിഴ്,തെലുങ്ക് ,മലയാളം തുടങ്ങിയ ഭാഷകളിലായി ഏകദേശം അഞ്ഞൂറിലധികം സിനിമകൾക്ക് നൃത്തസംവിധായികയായി പ്രവർത്തിച്ചു. ദേവരാഗം,സല്ലാപം, പൂനിലാമഴ, മാനസം തുടങ്ങി പന്ത്രണ്ടിലേറെ മലയാള ചിത്രങ്ങളുടെയും നൃത്തം ഗിരിജയായിരുന്നു. മലയാളത്തിൽ ഏറെ പ്രശസ്തരായ കലാ മാസ്റ്റർ, വൃന്ദ മാസ്റ്റർ എന്നിവർ ഗിരിജയുടെ സഹോദരിമാരാണ്.

വിവരങ്ങൾക്ക് അവലംബം : നാന ചിത്രവാരിക,എതിരൻ ആർക്കൈവ്സ്