എം ജെ രാധാകൃഷ്ണൻ

M J Radhakrishnan
M J Radhakrishnan
Date of Death: 
Friday, 12 July, 2019

ചലച്ചിത്ര ഛായാഗ്രാഹകൻ.  പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനായി ജനനം. സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഛായാഗ്രഹണ രംഗത്തേക്ക് ചുവടു മാറി. അലി അക്ബര്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ ചിത്രം. ഷാജി എൻ കരുൺ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാധാകൃഷ്ണന്‍. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏഴു തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2019 ജൂൺ 11 നു അദ്ദേഹം അന്തരിച്ചു.

ഭാര്യ ശ്രീലത. മക്കൾ: യദു, നീരജ