നിയാസ്

Niyas

മലയാള ചലച്ചിത്ര നടൻ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ജനിച്ചു. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് കോൺവെന്റ് സ്ക്കൂൾ, ബോയ്സ് ഹൈസ്ക്കൂൾ കരുനാഗപ്പള്ളി, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, ആസാൻ മെമ്മോറിയൽ ഹോട്ടൽ മാനേജ്മെന്റ് കോളേജ് ചെന്നൈ എന്നിവിടങ്ങളിൽ നിന്നായിരുന്നു നിയാസിന്റെ വിദ്യാഭ്യാസം.

നിയാസിന്റെ ആദ്യ ചിത്രം 1990- ൽ റിലീസ് ചെയ്ത ക്ഷണക്കത്ത് ആയിരുന്നു.ദുബായ്, ബ്ലാക്ക്, ഗ്രാമഫോൺ, പ്രണയം  എന്നിവയുൾപ്പെടെ നാൽപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മീസാൻ എന്ന സിനിമയിൽ ഒരു ഗാനം (ടൈറ്റിൽ സോംഗ്) നിയാസ് പാടിയിട്ടുണ്ട്.