ഭാരതിരാജ

Bharathiraja

തമിഴ്നാട് മധുര ജില്ലയിൽ തേനിയിലെ അല്ലിനഗരത്തിൽ പെരിയമയത്തേവരുടെയും കറുത്തമ്മാളിൻ്റെയും മകനായി ജനിച്ചു. ചിന്നസാമി പെരിയമയത്തേവർ എന്നതായിരുന്നു പേര്. വിദ്യാഭ്യാസത്തിന് ശേഷം കന്നഡ ചലച്ചിത്ര നിർമ്മാതാവ് പുട്ടണ്ണ കനഗലിന്റെ സഹായിയായി തന്റെ സിനിമാ ജീവിതം ആരംഭിച്ച ഭാരതിരാജ പിന്നീട്, പി. പുല്ലയ്യ, എം. കൃഷ്ണൻ നായർ, അവിനാശി മണി, എ. ജഗന്നാഥൻ എന്നിവരുടെ സഹായിയായി.

1977 -ൽ 16 Vayathinile എന്ന തമിഴ് സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തുകൊണ്ട് ഭാരതിരാജ സ്വതന്ത്ര സംവിധായകനായി. തുടർന്ന് നാൽപ്പതിലധികം തമിഴ് സിനിമകൾ സംവിധാനം ചെയ്തു. ചില ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഹിന്ദിയിലും തെലുങ്കിലും സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ഭാരതിരാജക്ക് ആറ് പ്രാവശ്യം ലഭിച്ചിട്ടുണ്ട്. 1978 -ൽ Kizhakke Pogum Rail എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് അദ്ദേഹം അഭിനയരംഗത്ത് തുടക്കം കുറിച്ചു. അതിനുശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു. 2025 -ൽ തുടരും എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഭാരതിരാജ മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു.

ഭാരതിരാജയുടെ ഭാര്യ ചന്ദ്രലീല. രണ്ടു മക്കൾ- പരേതനായ മനോജ് ഭാരതിരാജ, ജനനി.