ദളവാത്തെരുവിലെ മച്ചാനേ

ദളവാത്തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ 
തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ...
തെക്കൻ പാട്ടിലെ മുത്താണേ മുത്താണേ മുത്താണേ
തെരുവിന് മുഴുവൻ സ്വത്താണേ സ്വത്താണേ സ്വത്താണേ
പാട്ടിൽ ഇവൻ രസികൻ
നാട്ടിൽ ഇവൻ രസികൻ
വീട്ടിൽ ഇവൻ രസികൻ
റോട്ടിൽ ഇവൻ രസികൻ
രസികൻ .. രസികൻ.. രസികൻ .. ഹേ, രസികൻ
(ദളവാത്തെരുവിലെ)

പതിനേഴിൽ നിൽക്കും പെണ്ണിൻ പവൻ നിറം കാക്കും രസികൻ
രസികർക്കായി മന്ത്രം തീർക്കുന്നു....
പ്രണയത്തിൻ പൂന്തേൻ പുഴയിൽ നിലാവ് പോലും നീന്തും രസികൻ 
രസികർക്കായ് അങ്കം വെട്ടുന്നു..
കാതൽ കളരിയൊരുക്കുന്നു
ചുണ്ടിൽ ചുരിക വിളക്കുന്നു
പാട്ടിൻ പരിചയെടുക്കുന്നു
പട്ടണ നടുവിൽ ഇറങ്ങുന്നു.
പറക്കും പരുന്തായ് കറങ്ങുന്നു
പകൽക്കാഴ്ച കണ്ടേ രസിക്കുന്നു
ഇവൻ രസികൻ രസികൻ നല്ല രസികൻ
ഇവൻ രസികൻ രസികൻ നല്ല രസികൻ
ഇവൻ രസികൻ രസികൻ നല്ല രസികൻ
ഇവൻ രസികൻ ... (ദളവാത്തെരുവിലെ )

കിളി പോലും പാടും പെണ്ണിൻ
കരൾത്തടം കാണാ രസികൻ
രസികർക്കായ് സ്വർഗം തീർക്കുന്നു...
വിരലാലേ തൊട്ടാൽ പൊള്ളും
വിളക്കിനെ തേടും രസികൻ
രസികർക്കായ് ജന്മം തീർക്കുന്നു...
ചാവേർ ചേകവനാകുന്നു
ചതിയിൽ ചുവടുകളിടറുന്നു
കാവിൽ ഭഗവതി കാണുന്നു
കയ്യിലെടുത്ത് തലോടുന്നു
വരം നൽകിയെല്ലാം നടത്തുന്നു
തരം നോക്കിയെല്ലാം കൊടുക്കുന്നു
ഇവൻ രസികൻ രസികൻ നല്ല രസികൻ
ഇവൻ രസികൻ രസികൻ നല്ല രസികൻ
ഇവൻ രസികൻ രസികൻ നല്ല രസികൻ
ഇവൻ രസികൻ ....

ദളവാത്തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ...
തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ ...
പാട്ടിൽ ഇവൻ രസികൻ
നാട്ടിൽ ഇവൻ രസികൻ
വീട്ടിൽ ഇവൻ രസികൻ
റോട്ടിൽ ഇവൻ രസികൻ
രസികൻ .. രസികൻ.. രസികൻ .. ഹേ, രസികൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dalavatheruvile Machane

Additional Info

Year: 
2004

അനുബന്ധവർത്തമാനം