ഉറങ്ങിക്കിടന്ന ഹൃദയം
ഉറങ്ങിക്കിടന്ന ഹൃദയം നീ
ഉമ്മവെച്ചുമ്മവെച്ചുണർത്തി
മനസ്സിൽ പതഞ്ഞ മധുരം നീ
മറ്റൊരു പാത്രത്തിൽ പകർത്തി
(ഉറങ്ങി...)
മലർക്കെ തുറന്ന മിഴികൾ കൊണ്ടു
മയൂരസന്ദേശമെഴുതി (2)
ചുവക്കെ ചുവക്കെ ചൊടികൾ എത്ര
ചൂടാത്ത പൂവുകൾ നീട്ടി (2)
അടുത്തൂ - അനുരാഗം തളിരിട്ടു
(ഉറങ്ങി...)
ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ
ശൃംഗാരത്തേൻ കൂടു കൂട്ടി (2)
തുടിക്കെ തുടിക്കെ മോഹം - കൂട്ടില്‍
തൂവൽ കിടക്ക നിവർത്തി
അടുത്തൂ - അനുരാഗം കതിരിട്ടു
(ഉറങ്ങി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
urangikkidanna hrudhayam
Additional Info
Year:
1968
ഗാനശാഖ: